പ്രവാസി വെൽഫെയർ ശേഖരിച്ച വസ്തുക്കൾ എംബസി അധികൃതർക്ക് കൈമാറുന്നു
മനാമ: തുര്‍ക്കിയയിലെയും സിറിയയിലെയും പ്രകൃതിക്ഷോഭത്തില്‍പ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ നടത്തിയ ശ്രമത്തിന് ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിന്റെ ആവേശകരമായ പ്രതികരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, പാദരക്ഷകള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങി പ്രവാസി സെന്ററില്‍ ശേഖരിച്ച വസ്തുക്കള്‍ വേര്‍തിരിച്ച് പ്രത്യേകം പാക്കറ്റുകളാക്കി തുര്‍ക്കിയയിലെയും സിറിയയിലെയും എംബസി അധികൃതര്‍ക്ക് കൈമാറി.
പ്രവാസി വെല്‍ഫെയര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കള്‍ തരംതിരിച്ച് പാക്കറ്റുകളില്‍ ആക്കിയ വസ്തുക്കള്‍ തുര്‍ക്കി അംബാസഡര്‍ എസിന്‍ കാക്കില്‍, സിറിയന്‍ കോണ്‍സുലര്‍ ഖാലിദ് പട്ടാന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ ജനതയുടെ സ്‌നേഹത്തിനും കരുതലിനും അവര്‍ നന്ദി പറഞ്ഞു
പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലിയുടെ നേതൃത്വത്തില്‍ ബദറുദ്ദീന്‍ പൂവാര്‍, വെല്‍കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, അനസ് കാഞ്ഞിരപ്പള്ളി, ഹാഷിം, ഫസലൂര്‍ റഹ്‌മാന്‍, ബഷീര്‍ വൈക്കിലശ്ശേരി, ടാല്‍വില്‍, സിറാജ് ഏറത്ത്, റാസിഖ്, സുബൈര്‍ എം. എം. എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പ്രവാസി സെന്ററില്‍ അവശ്യ വസ്തുക്കളുടെ ശേഖരണം തുടരുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം. മുഹമ്മദലി അറിയിച്ചു.
Content Highlights: bahrain, gulf news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..