ഇന്ത്യന്‍ സ്‌കൂള്‍ 'തരംഗ്' ഫിനാലെ ബുധനാഴ്ച അരങ്ങേറും 


.

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിന്റെ ഭാഗമായ വര്‍ണശബളമായ തരംഗ് ഫിനാലെ നവംബര്‍ 23 ബുധനാഴ്ച അരങ്ങേറും. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗിന്റെ സമാപനമാണ് ബുധനാഴ്ച അരങ്ങേറുന്നത്. ഇസ ടൗണിലെ സ്‌കൂള്‍ ഗ്രൗണ്ടിലെ ഉജ്വലമായ വേദിയിലാണ് തരംഗ് ഫിനാലെ. വൈകീട്ട് 5 മുതല്‍ 11 മണി വരെയാണ് പരിപാടികള്‍ അരങ്ങേറുക. യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങള്‍ ഫിനാലെയില്‍ വീണ്ടും അവതരിപ്പിക്കും. സമ്മാനാര്‍ഹമായ അറബിക് ഡാന്‍സ്, ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകള്‍ക്കും സമ്മാനദാനവും നടക്കും. നവംബര്‍ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയില്‍ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും.

24ന് സിദ്ധാര്‍ഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകര്‍ഷണം. സച്ചിന്‍ വാര്യര്‍, ആവണി, വിഷ്ണു ശിവ, അബ്ദുല്‍ സമദ് എന്നീ ഗായകരും സംഘത്തില്‍ ഉള്‍പ്പെടും. 25 ന് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണല്‍ സ്റ്റേഡിയത്തിനു സമീപം പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും സ്‌കൂളിലേക്ക് ഷട്ടില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയര്‍ ടിക്കറ്റുകള്‍ സ്‌കൂളിലും ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്‌സ് പാര്‍ട്ണര്‍ സ്റ്റാര്‍ വിഷനാണ്. സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Content Highlights: tharang finale, indian school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented