തണൽ സംഘടിപ്പിച്ച കുടുംബ സംഗമം
മനാമ: ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറില്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഒരുക്കിയ തട്ടുകടയുടെ വിജയത്തോടനുബന്ധിച്ച് തണല്‍ മനാമ കെ സിറ്റിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി വിനീഷ് എം.പി.യുടെ സ്വാഗതമാശംസിച്ചു തുടങ്ങിയ പരിപാടികള്‍ക്ക് പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. തട്ടുകടയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാരവാഹികളായ നജീബ് കടലായി, മുജീബ് മാഹി, ജമാല്‍ കുറ്റിക്കാട്ടില്‍, ഷബീര്‍ മാഹി, ഇബ്രാഹിം ഹസ്സന് പുറക്കാട്ടിരി, വി.പി. ഷംസുദീന്‍, സലിം കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തണല്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് തുടര്‍ന്ന് സംസാരിച്ച ശ്രീജിത്ത് കണ്ണൂര്‍, ഹാഷിം, കുഞ്ഞമ്മദ് കല്ലേരി, സുരേഷ് മണ്ടോടി, ഹുസ്സൈന്‍ വയനാട്, എന്നിവര്‍ കൂട്ടിച്ചേര്‍ത്തു. ഹരീന്ദ്രന്‍, അനില്‍ കുമാര്‍, റംഷാദ്, സമദ് മുയിപ്പോത്ത്, തുമ്പോളി അബ്ദു റഹ്മാന് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കണ്‍വീനര്‍ ലത്തീഫ് കൊയിലാണ്ടി നന്ദി പ്രകാശനം നിര്‍വഹിച്ചു.
Content Highlights: thanal association family get together manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..