തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ
മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ (ടി.എം.സി.എ) നാട്ടിലെ നിര്‍ധനരായ രണ്ടു യുവതികള്‍ക്ക് സഹായധനം നല്‍കാന്‍ തീരുമാനിച്ചു.
ജീവിത പ്രാരാബ്ധങ്ങള്‍ മൂലം വലിയ രീതിയില്‍ കടക്കെണിയില്‍ അകപ്പെട്ടു പോയ തലശ്ശേരി ധര്‍മ്മടത്തുള്ള ഒരു യുവതിയുടെ കടബാധ്യതകള്‍ തീര്‍ത്തു കൊടുക്കാനും ബഹ്‌റൈന്‍ മുന്‍ പ്രവാസിയുടെ പെട്ടെന്നുള്ള മരണം മൂലം നിലച്ചുപോയ വീടു പണി പുനരാരംഭിക്കാര്‍ വേണ്ടിയും സമ്പത്തികസഹായം നല്‍കാന്‍ എകസിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു.
സഹായധനം എത്രയും പെട്ടെന്ന് അതാത് പ്രദേശത്തെ തങ്ങളുടെ അംഗങ്ങള്‍ മുഖേന നാട്ടിലെത്തിക്കാന്‍ കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജുഫൈറില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് നവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എഫ്.എം.ഫൈസല്‍ സ്വാഗതവും സ്‌പോര്‍ട്‌സ് സെക്രട്ടറി ജാവേദ് ടി.സി.എ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ ഫുവാദ് കെ.പി, കെ.എന്‍.സാദിഖ്, വി.കെ.ഫിറോസ്, ഷംസുദ്ദീന്‍. വി.പി, റിയാസ്.കെ.പി, അഫ്‌സല്‍, ബിനിയാമിന്‍ യാഖൂബ്, നൗഷാദ് എന്നിവര്‍ സംസാരിച്ചു .
Content Highlights: Thalassery Mahi Cultural Association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..