.
മനാമ: റമദാൻ മാസത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 82000 പേർക്കുള്ള ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി തർബിയ ഇസ്ലാമിക് സൊസൈറ്റി നാഷണൽ പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആദൽ ബിൻ റാഷിദ് അൽ ബുസൈബ വെളിപ്പെടുത്തി.
ഉമ്മ് അൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഇഫ്താർ ടെന്റിൽ വച്ചായിരുന്നു ഭക്ഷണ വിതരണം നടന്നത്. പരിശുദ്ധ ഖുർആൻ ക്ലാസുകളും, പഠന ശിബിരങ്ങളും, വിവിധ വൈജ്ഞാനിക മത്സരങ്ങളും മറ്റുമായി തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
വരും വർഷങ്ങളിലും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലമായി സംഘടിപ്പിക്കാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights: Tarbiya Islamic Society evaluated Ramadan activities
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..