സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ മുന്‍ പ്രസിഡന്റുമാരായ ഫ്രാന്‍സിസ് കൈതാരത്, പോള്‍ ഉറുവത്, ബെന്നി വര്‍ഗീസ്, ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോള്‍ തുടങ്ങിയവരടക്കം നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സന്ദേശങ്ങള്‍ നല്‍കി. വെസ് പ്രസിഡന്റ് ജോജി കുരിയന്‍, പങ്കെടുത്ത അംഗങ്ങള്‍ക്കും ബ്ലഡ് ബാങ്ക് സ്റ്റാഫിനും നന്ദി അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജോയ് പോളി എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights: syro malabar society camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..