പരിപാടിയുടെ പോസ്റ്റർ
മനാമ: സിംസ് ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തുന്ന വിന്‍സന്റ് ചീരന്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 25 മുതല്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. നാലു ടീമുകളിലായി നാല്‍പതോളം അംഗങ്ങള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6.30-ന് ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റി (സിംസ്) പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിങ്ങില്‍ ബഹ്റൈന്‍ മീഡിയാ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് ജോജി കുര്യന്‍, സെക്രട്ടറി ജോയ് പോളി, സ്‌പോര്‍ട്‌സ് സെക്രട്ടറി മനു വര്‍ഗ്ഗീസ്, കോര്‍ ഗ്രൂപ്പ് ചെര്‍യര്‍മാന്‍ ചാള്‍സ് ആലുക്ക, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ജോസഫ് തമ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വൈശാഖ് ക്യാപ്റ്റനാകുന്ന സിംസ് സ്മാഷേഴ്‌സ്, ഷെബിന്‍ ക്യാപ്റ്റനാകുന്ന സിംസ് ബോമ്പേഴ്‌സ്, അജേഷ് ക്യാപ്റ്റനാകുന്ന സിംസ് വാരിയേഴ്സ്, അന്‍വിന്‍ ക്യാപ്റ്റനാകുന്ന സിംസ് സ്പൈക്കേഴ്‌സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് വിന്‍സന്റ് ചീരന്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് ഗള്‍ഫ് ഒലിവ് ട്രേഡിങ് നല്‍കുന്ന എവര്‍ റോളിങ് ട്രോഫിയും, അവാര്‍ഡും നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights: syro malabar society badminton tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..