സ്വയംവരം അന്‍പതിന്റെ നിറവില്‍; പോസ്റ്റര്‍ റിലീസ് ചെയ്തു


സ്വയംവരം അൻപതിന്റെ നിറവിൽ പോസ്റ്റർ റിലീസ് ആനന്ദ് നീലകണ്ഠൻ നിർവ്വഹിക്കുന്നു

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15, 16 തീയതികളില്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. 'സ്വയംവരം 50 ന്റെ നിറവില്‍' എന്ന പേരില്‍ നടത്തപ്പെടുന്ന ദ്വിദിന പരിപാടിയുടെ ഭാഗമായി അടൂര്‍ ഗോപാലകൃഷ്ണനോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ പരിപാടിയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കുന്ന പോസ്റ്ററിന്റെ റിലീസ് കഴിഞ്ഞ ദിവസം സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠന്‍ നിര്‍വ്വഹിച്ചു, ചടങ്ങില്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ദിലീഷ് കുമാര്‍, ഫിലിം ക്ലബ്ബ് കണ്‍വീനര്‍ അരുണ്‍ ആര്‍ പിള്ള, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീഷ് നിര്‍മലന്‍, സമാജം ഭരണ സമിതി അംഗങ്ങള്‍ ഫിലിം ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Content Highlights: swayamvaram anbathinte niravil poster released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented