സ്വാമി അമൃതസ്വരൂപാനന്ദപുരി ബഹ്റൈനില്‍ 


.

മനാമ: മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയര്‍മാനും അമൃത വിശ്വവിദ്യാപീഠം (അമൃത സര്‍വകലാശാല) പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി ബഹ്‌റൈനിലെത്തുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ നിരവധി വിവിധ മത നേതാക്കള്‍ സംബന്ധിക്കുന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാനാണ് സ്വാമിജി എത്തുന്നത്. വിവിധ മതങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവര്‍ത്തിത്വത്തിന്' എന്ന ഫോറം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള 200 ഓളം മത നേതാക്കള്‍ വെള്ളിയാഴ്ച സഫ്‌റിയ പാലസില്‍ നടക്കുന്ന ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.



ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രധാന ശിഷ്യനാണ് സ്വാമിജി. 1970 കളുടെ അവസാനത്തില്‍ അമൃതപുരി ആശ്രമം ആരംഭിച്ചതുമുതല്‍ അദ്ദേഹം അവിടെ താമസിക്കുന്നു. തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമാണ്. 'ദിവ്യത്വത്തിന്റെ അപ്രതിരോധ്യമായ ആകര്‍ഷണം', 'മഴവില്ലിന്റെ നിറം', അനുകമ്പയുള്ള നേതൃത്വം' എന്നീ കൃതികളും അമ്മയുടെ ജീവചരിത്രവും സ്വാമിജി രചിച്ചിട്ടുണ്ട്. അമ്മയും ഭക്തരും തമ്മിലുള്ള സംഭാഷണങ്ങളുടെ 10 ലധികം വാല്യങ്ങള്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മികച്ച ഗായകനും ഭജനകളുടെ സംഗീതസംവിധായകനുമായ അദ്ദേഹം അമ്മയുടെ സേവനത്തിനായി 30 ലധികം തവണ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്.

Content Highlights: swami, visit, Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented