മനുഷ്യാനുഭവങ്ങളുടെ വിസ്തൃതിയാണ് സാഹിത്യത്തിന്റെ അനുഭവലോകമെന്ന് സുനില്‍ പി. ഇളയിടം


ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവർത്തനോദ്ഘാടനം സുനിൽ പി. ഇളയിടം നിർവഹിക്കുന്നു | Photo: Pravasi mail

മനാമ: മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്കു നിരന്തരമായി കടന്നു നില്‍ക്കുകയും ആ ജീവിത യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളാന്‍ നമ്മെ പ്രാപ്തരാക്കുന്നതുമായ പ്രവൃത്തിയാണ് സാഹിത്യം ചെയ്യുന്നതെന്ന് പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു. ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മളില്‍ നിന്നും നമ്മെ പുറത്തു കൊണ്ടുവരികയും നാമല്ലാത്തതിലേക്കു നമ്മുടെ ജീവിതത്തെ കൊണ്ടുപോകുകയും ചെയ്യുന്ന ജീവിതത്തിന്റെ വിസ്തൃതിലേക്കുള്ള കവാടമാണ് സാഹിത്യവും കലയും തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകര്‍ പോലും ആദരിക്കുന്ന പാണ്ഡിത്യവും ധൈഷണികതയുമാണ് സുനില്‍ പി. ഇളയിടത്തെ സവിശേഷമാക്കുന്നതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. കോവിഡാനന്തരം സാഹിത്യ സംസ്‌കാരിക മേഖലയിലുണ്ടായ അനിശ്ചിതത്വത്തെ മറികടക്കാന്‍ സുനില്‍ പി. ഇളയിടത്തിന്റെ സാന്നിദ്ധ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ നിരീക്ഷിച്ചു.

മലയാളം പാഠശാല, സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ്ബ് തുടങ്ങിയ ഉപവിഭാഗങ്ങള്‍ അടങ്ങിയ സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനയോഗത്തില്‍ സമാജം സാഹിത്യ വിഭാഗം മുന്‍ സെക്രട്ടറി ഷാനവാസ് ഖാന്‍ രചിച്ച 'ഇമ്പാനസ്' എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. ബി കെ എസ് ഡി സി അന്താരാഷ്ട ബുക്ക് ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്ന യോഗത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കണ്‍വീനര്‍ പ്രശാന്ത് മുരളീധര്‍, അനഘ രാജീവ് ,അനു ബി കുറുപ്പ്, രേണു ഉണ്ണികൃഷ്ണന്‍, നന്ദകുമാര്‍ എടപ്പാള്‍, വേണുഗോപാല്‍, സന്ധ്യ ജയരാജ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാതിയും സംഘവും അവതരിപ്പിച്ച തരുണി എന്ന സംഗീത നൃത്ത ശില്‍പ്പം ശ്രദ്ധേയമായി.

Content Highlights: Sunil P Ilayidom Inaugurated Bahrain Kerala Samajam Literature Department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented