ഇന്ത്യന്‍ സ്‌കൂള്‍ അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദരവ്


അശോക് കുമാര്‍    

ഇന്ത്യൻ സ്‌കൂൾ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ നിന്ന്‌

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളിലെ സ്‌കൂള്‍ ടോപ്പര്‍മാരെ അനുമോദിക്കുന്നതിനായി വാര്‍ഷിക അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഇസ ടൗണ്‍ കാമ്പസിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ടോപ്പര്‍മാര്‍ക്ക് സമ്മാനിച്ചു. സ്‌കൂളിലെ സ്തുത്യര്‍ഹമായ സേവനത്തിന് അധ്യാപകരെയും മറ്റു ജീവനക്കാരെയും അവാര്‍ഡ് നല്‍കി അനുമോദിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിന്‍, സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം, ബിനു മണ്ണില്‍ വറുഗീസ്, പ്രേമലത എന്‍.എസ്, രാജേഷ് നമ്പ്യാര്‍, അജയകൃഷ്ണന്‍ വി, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ.ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും അധ്യാപകരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

പന്ത്രണ്ടാം ക്ലാസ് ടോപ്പര്‍മാരായ അന്ന സാജു മുല്ലപ്പിള്ളി, ദ്വാരക ത്യാഗരാജന്‍, ഭവ്യ കോപ്പല്‍, ദിക്പാല്‍ പ്രകാശ്ഭായ് പട്ടേല്‍, ലിയോ തോമസ് ഡൊമിനിക് എന്നിവരും പത്താം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ഹൈഫ മുഹമ്മദ് ഷിറാസ്, മറിയം തോമസ്, റിന്‍സ് ലോജി, സ്വാതി സുരേഷ്, തീര്‍ത്ഥ ഹരീഷ്, അഥര്‍വ അവിനാഷ് മഹുലെ എന്നിവരും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ചടങ്ങില്‍ അക്കാദമിക് സ്പെഷ്യല്‍ ന്യൂസ് ലെറ്റര്‍ ടൈഡിംഗ്സ് പ്രകാശനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍, ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഇന്ത്യന്‍ സ്‌കൂളിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ അക്കാദമിക് ടീമിന്റെ കൂട്ടായ പരിശ്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും മികച്ച അക്കാദമിക് പ്രകടനത്തില്‍ കലാശിച്ചുവെന്ന് പറഞ്ഞു. സി.ബി.എസ്.ഇ ഫലങ്ങളുടെ വിശദവിവരങ്ങള്‍ അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ഇന്ത്യന്‍ സ്‌കൂള്‍ സ്ഥിരമായ അക്കാദമിക് മികവ് നിലനിര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്‌കൂള്‍ കുടുംബത്തിന്റെ സമര്‍പ്പിത പരിശ്രമങ്ങളുടെ ഫലമായി വിദ്യാര്‍ഥികളുടെ മികച്ചതും സ്ഥിരവുമായ പ്രകടനം അക്കാദമിക മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്ന് ഇ.സി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.Content Highlights: Students and teachers felicitated at Indian School Academic Award ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented