ഫോർ സീസൺ ഹോട്ടലിൽ എസ് ടി സി പേ പുറത്തിറക്കിയ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനില്‍ എസ് ടി സി കമ്പനിയുടെ പതിമൂന്നാം വാര്‍ഷികത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുതിയ എസ് ടി സി ആപ്പ് പുറത്തിറക്കി. ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ മന്ത്രിമാരും മന്ത്രാലയ ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.
എല്ലാത്തരം പണമിടപാടുകളും എളുപ്പത്തില്‍ നടത്താന്‍ കഴിയുന്ന ലോകോത്തര ഡിജിറ്റല്‍ സംവിധാനത്തോടെയാണ് എസ് ടി സി പേ പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടിലേക്കു എളുപ്പത്തില്‍ പണമയക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സൗകര്യം. ഇടപാടുകള്‍ പണരഹിതമാക്കി എല്ലാം ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം ഉപഭോക്താക്കളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് ഇറക്കിയിരിക്കുന്നതെന്നു എസ് ടി സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എസ് ടി സി പേ ചെയര്‍മാനുമായ നിസാര്‍ ബനബേല വ്യക്തമാക്കി.
ദൈനംദിന ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പ് പുറത്തിറക്കാന്‍ നിര്‍ബന്ധിതരായത്. വളരെ വേഗത്തിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ്‌റ് സൊല്യൂഷന്‍ പുതിയ ആപ്പിലൂടെ പ്രാവര്‍ത്തികമാകുന്നു. എല്ലാ സാമ്പത്തിക സേവനങ്ങളും ഏകീകൃത ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ സുരക്ഷിതമായി നടത്തുവാന്‍ എസ് ടി സി പേയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എവിടെനിന്നും ആക്‌സസ് ചെയ്യാവുന്നതും സുരക്ഷിതവുമായ സംവിധാനമായതിനാല്‍ ജനങ്ങള്‍ ഈ സൗകര്യം ഏറ്റെടുക്കുമെന്ന് നിസാര്‍ ബനബീല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: STC has started its 13th anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..