ആദ്യഫല പെരുന്നാളിന്റെ രണ്ടാം ഘട്ടമായി നടത്തിയ കുടുംബ സംഗമം
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ സമാപിച്ചു. ആദ്യ ഘട്ടമായി നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ നവംബർ നാലിന് കത്തീഡ്രലിൽ വെച്ചും, രണ്ടാം ഘട്ടമായി നടത്തിയ കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചും നടത്തി.
ഈ വർഷത്തെ ഇടവക മാനേജിങ് കമ്മിറ്റിയുടെ സഹകരണത്തിൽ, ആദ്യഫല പ്പെരുന്നാളിന്റെ ജനറൽ കൺവീനർ ജേക്കബ് പി. മാത്യു, ജോയിന്റ് ജനറൽ കൺവീനേഴ്സ് ആയ അനു കെ. വർഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേത്യത്വത്തിൽ വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിനായി പ്രവർത്തിച്ചത്. നവംബർ 25 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് രാവിലെ 10 മണി മുതൽ നടത്തിയ കുടുംബ സംഗമത്തിൽ വിവിധയിനം ഫുഡ് സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, മെഡിക്കൽ ചെക്കപ്പ്, ഗാനമേള, നാടൻ പാട്ട്, വടംവലി മത്സരം, മെഗാ മാർഗംകളി, ഡാൻസ്, മ്യൂസിക്കൽ ഫ്യൂഷൻ, ഫാമിലി ഫാഷൻ ഷോ (ഫാമിലിയ 22) തുടങ്ങി വൈവിധ്യമാർന്ന പ്രോഗ്രാമുകളും, ബൈബിളിലെ പഴയ നിയമകഥയെ ആസ്പദമാക്കി നടത്തിയ ‘ന്യായ പാലകൻ’ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ് നാടകവും, കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. കുടുംബ സംഗമത്തിൽ പങ്കെടുത്തവരിൽ നിന്നും വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.
കുടുംബ സംഗമത്തോട് അനുബന്ധിച്ചു നടത്തിയ പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യു അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള മുഖ്യ അതിഥി ആയിരുന്നു. കത്തീഡ്രൽ സഹ വികാരി റവ. ഫാദർ സുനിൽ കുരിയൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ജേക്കബ് പി. മാത്യു (ലൈജു) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആകർഷകമായ പ്രോഗ്രാമുകൾ കുടുംബ സംഗമത്തിൽ നടത്തുവാൻ സാധിച്ചതിൽ ആദ്യഫലപെരുന്നാളിന്റെ പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി അനു ടി കോശി നന്ദി അറിയിച്ചു.
Content Highlights: St.Maryes indian Orthodox Chruch festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..