എസ്.എൻ.സി.എസ് മലയാളം പാഠശാല പ്രവേശനോത്സവം
മനാമ: 2006-ല്‍ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്ത എസ് എന്‍ സി എസ് മലയാളം പാഠശാല, പുതിയ അധ്യയനവര്‍ഷത്തില്‍ എല്ലാ കുട്ടികള്‍ക്കും മലയാള ഭാഷയുടെ മാധുര്യം പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയും വിപുലമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയും പരമാവധി കുട്ടികള്‍ക്ക് മലയാളം ക്ലാസ്സില്‍ അഡ്മിഷന്‍ നല്‍കുന്നതിനായി മധുരം മലയാളം ക്യാമ്പയിനും പ്രവേശനോത്സവവും സംഘടിപ്പിക്കുന്നു.
നിലവില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എസ് എന്‍ സി എസില്‍ ഇതിനോടകം പ്രഗല്‍ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ അനവധി കുട്ടികള്‍ പത്താംതരം തുല്യത പരീക്ഷകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേരളത്തിലെ തൊഴിലവസരങ്ങള്‍ക്ക് മലയാളഭാഷ നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ കുട്ടികളുടെ മലയാളം പാഠശാലയിലേക്കുള്ള പ്രവേശന അവസരം ഉപയോഗപ്പെടുത്തണമെന്ന് എല്ലാ മാതാപിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നതായി എസ് എന്‍ സി എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: 39322860, 39437444, 36882295
Content Highlights: sncs malayalam school admission
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..