\"സ്മ്യതി\" കലാ കായിക മേള കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ ഉദ്ഘാടനം ചെയ്യുന്നു
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവനസമരണാർത്ഥം ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രെെസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ 2003 മുതൽ നടത്തിവരുന്ന "സ്മൃതി" യുടെ 11 -മത് കലാ കായിക മേളയ്ക്ക് കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ തിരി തെളിയിച്ച് തുടക്കം കുറിച്ചു. കത്തീഡ്രൽ സഹവികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ ട്രസ്റ്റി ജീസൺ ജോർജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യു എന്നിവർ സന്നിഹതരായിരുന്നു.
ഇടവകയിലെ മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിച്ച് ഏപ്രിൽ 10 മുതൽ ജൂൺ 2 വരെ അതിവിപുലമായിട്ടാണ് മേള നടത്തുന്നത്. പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായപരിധി അനുസരിച്ച് ആൽഫ, കെറുഗ്മ, ഡിയാക്കോണിയാ, സോഫിയ, ഒമേഗ എന്നീ 5 ഗ്രൂപ്പുകളായി തിരിച്ച് ആണ് മത്സരങ്ങൾ നടത്തുന്നത്. കലാമേളയിൽ ഒാരോ ഗ്രൂപ്പിനും പതിനൊന്നോളം ഇനങ്ങളുടെ മത്സരം ഇടവകയിൽ വച്ചും, കായികമേളയിൽ ഓ
രോ ഗ്രൂപ്പിനും പതിമൂന്നോളം മത്സരങ്ങൾ ഏപ്രിൽ 22 ന് മുഹറക്ക് ക്ലബിൽ വച്ചും നടത്തും.
ജൂൺ 2 ന് നടക്കുന്ന ഗ്രാന്റ് ഫിനാലയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് എത്തുന്ന വിജയികൾക്ക് ഉള്ള സമ്മാനവും, ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വ്യക്തിക്ക് കലാ/കായിക പ്രതിഭ, കലാ/കായിക തിലക പട്ടം എന്നിവ നൽകുമെന്നും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്നും സ്മൃതിയുടെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതായും പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രഷറർ സാന്റോ അച്ചൻകുഞ്ഞ്, സ്മ്യതി ജനറൽ കൺവീനർ ബോണി മുളപ്പാംപള്ളിൽ എന്നിവർ അറിയിച്ചു.
Content Highlights: smrithi fair inaugated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..