.
മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തി. 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എന്ന എക്കാലത്തേയും പ്രസക്തമായ പ്രമേയത്തില്‍ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി കെ.സി.ഇ. സി അധ്യക്ഷന്‍ റവ. ഫാദര്‍ ഷാബു ലോറന്‍സ് സദസ്സിനെ അഭിസംബോധന ചെയ്തു.
സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ്, കെ എം സി സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി കെ.ടി മുസ്തഫ, ഒ. ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ ബഹ്‌റൈന്‍ സെക്രട്ടറി പ്രദീപ് പതേരി, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കെ.ടി സലീം, ചെമ്പന്‍ ജലാല്‍ എന്നിവര്‍ ജാലികയ്ക്കു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, ശാഫി വേളം, നൗശാദ് ഹമദ് ടൗണ്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന:സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും, ഹാഫിള്‍ ശറഫുദ്ധീന്‍ മൗലവി ഖുര്‍ആന്‍ പാരായണവും, അശ്‌റഫ് അന്‍വരി ചേലക്കര പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സജീര്‍ പന്തക്കല്‍ നന്ദി പറഞ്ഞു. 74-ാ മത് റിപ്പബ്ലിക് ദിനം പ്രവാസ ഭൂമിയില്‍നിന്നു ആഘോഷിക്കുമ്പോള്‍ അതിന്റെ അണിയറ ശില്‍പികളായി പ്രവര്‍ത്തിച്ച സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ കമ്മിറ്റി നേതാക്കള്‍, പ്രവര്‍ത്തകര്‍, വിഖായ വളണ്ടിയര്‍മാര്‍ തുടങ്ങി എല്ലാവരേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രതികൂല സാഹചര്യത്തിലും നിറഞ്ഞ സദസ്സ് സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മിറ്റി അറിയിച്ചു.
Content Highlights: skssf
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..