അപൂര്‍വ ജനിതകരോഗം ബാധിച്ച സിയ ഫാത്തിമയുടെ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ചു


അശോക് കുമാര്‍

.

മനാമ: അപൂര്‍വ ജനിതകരോഗമായ എസ്എംഎ ബാധിച്ച പതിമൂന്നു മാസം മാത്രം പ്രായമുള്ള സിയ ഫാത്തിമയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ബഹ്റൈനിലും വിപുലമായ കമ്മിറ്റി രൂപീകരിച്ചു. വടകര ചോറോട് പഞ്ചായത്തിലെ 10-ാം വാര്‍ഡ് കുരിക്കിലാട് സിയാദ് ഫസീല ദമ്പതികളുടെ മകളാണ് സിയ ഫാത്തിമ. മനാമ കെഎംസിസി ഹാളില്‍ നടന്ന ചികിത്സാ സഹായ സംഗമം ഫസല്‍ ഉമര്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിയ ഫാത്തിമയെ സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ട് വരാന്‍ ജീവിത പ്രാരാബ്ധങ്ങളില്‍ ഉഴലുന്ന സാധാരണക്കാരായ രക്ഷിതാക്കളോ, അവരുടെ ബന്ധുക്കളോ, നാട്ടുകാരോ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. ആയതിനാല്‍ സിയാ മോളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും പരമാവധി സഹായിച്ചും മറ്റുള്ളവരെ കൊണ്ട് സഹകരിപ്പിച്ചും കൂടെയുണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ കെ.പി അസീസ് സിയാ ഫാത്തിമയുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. കെഎംസിസി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, അഷ്‌കര്‍ വടകര അഷ്റഫ് അഴിയൂര്‍, ജമാല്‍ കെ പി, നൗഷാദ് കുരിക്കിലാട്, ബഷീര്‍ കരുളായി എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി ഭാരവാഹികളായി ഹബീബ് റഹ്‌മാന്‍, സയ്യിദ് ഫസല്‍ ഉമര്‍ ബാഫഖി തങ്ങള്‍, അസ്സൈനാര്‍ കളത്തിങ്കല്‍, റസാഖ് മൂഴിക്കല്‍, കുട്ടൂസ മുണ്ടേരി, (രക്ഷാധികാരികള്‍), മുഹമ്മദ് ഹനീഫ മാണിയോത്ത് (ചെയര്‍മാന്‍), എ പി ഫൈസല്‍ (കണ്‍വീനര്‍), റഫീഖ് സി കെ (ട്രഷറര്‍), ഷംസുദ്ദീന്‍ വെള്ളികുളങ്ങര, അസ്ലം വടകര, ഫൈസല്‍ കോട്ടപ്പള്ളി, അഷറഫ് അഴിയൂര്‍, ഷൗക്കത്ത് കൊരങ്കണ്ടി (വൈസ് ചെയര്‍മാന്‍മാര്‍), ഇസ്ഹാഖ് വില്യപ്പള്ളി, അര്‍ഷാദ്, അഷ്‌കര്‍ വടകര, മുനീര്‍ ഒഞ്ചിയം, ബഷീര്‍ കുരിക്കിലാട്, സുനീര്‍ കുരുക്കിലാട്, കരീം നെല്ലൂര്‍, റഹീം കുരുക്കിലാട്, അബ്ദു, (ജോയിന്റ് കണ്‍വീനര്‍മാര്‍), ഹാഫിസ് വള്ളിക്കാട് (കോഡിനേറ്റര്‍), ഫിര്‍ദൗസ് (കളക്ഷന്‍ കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. എ പി ഫൈസല്‍ സ്വാഗതവും, ഒ പി അസീസ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫൈസല്‍ (33161984), ഫിര്‍ദൗസ് (34234556)

Content Highlights: siya Fathima, Fund Raising


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented