ജസ്റ്റിന്‍ ജേക്കബിന് ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി


ജസ്റ്റിൻ ജേക്കബിന് ഒഐസിസി ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ്

മനാമ: ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് പോകുന്ന ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് ഒഐസിസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ഒഐസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറിയും എറണാകുളം ജില്ലയുടെ ചാര്‍ജ് കൂടി വഹിക്കുന്ന മനു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് എപ്പോഴും വേദനപ്പെടുത്തുന്ന അനുഭവം ആയിരിക്കും എന്നും അദ്ദേഹത്തിന്റെ യാത്ര ജില്ലാ കമ്മിറ്റിയെ സംബന്ധിച്ച് വലിയ നഷ്ടം ആയിരിക്കും എന്നും, ഇന്നു കേരളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഒരുപാട് പേര്‍ യുഎസ്, യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിയന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ട് ആണെന്ന് നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യാത്രയയപ്പ് യോഗത്തില്‍ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം, ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഒഐസിസി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബോബി പറയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൂടാതെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ദേശീയ കമ്മിറ്റി ഭാരവാഹികള്‍, എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും ആശംസ നേര്‍ന്നു. തുടര്‍ന്ന് ജസ്റ്റിന്‍ ജേക്കബിന്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ മുല്ലപ്പിള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി അന്‍സല്‍ കൊച്ചുടി നന്ദിയും പറഞ്ഞു.

Content Highlights: sent off to justin jacob by oicc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented