പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം സെമിനാര്‍ സംഘടിപ്പിക്കുന്നു


.

മനാമ: സോളാര്‍ ഊര്‍ജവിനിയോഗത്തെക്കുറിച്ചുള്ള അവബോധം പകരാന്‍ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം ഒക്ടോബര്‍ 29 ശനിയാഴ്ച വൈകീട്ട് 7.30 ന് സഗയ്യ ബിഎംസി ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വ്യവസായിക കാര്യങ്ങള്‍ക്കപ്പുറം വീടുകളില്‍ സോളാര്‍ എനര്‍ജി ഫലപ്രദമായി എങ്ങിനെ ഉപകാരപ്പെടുത്തുവാന്‍ കഴിയും, അതിന്റെ ഗുണങ്ങളും ദോഷങ്ങളും തുടങ്ങിയ വിവിധ വശങ്ങളും പ്രതിപാദിക്കുന്നതാണ്. ചുരുങ്ങിയ ചിലവില്‍ പോലും വീടുകളില്‍ സൗരോര്‍ജ പദ്ധതികള്‍ തരപ്പെടുത്തുവാന്‍ കഴിയും എന്നിരിക്കെ അതിനെ പറ്റിയുള്ള വിശകലനം സോളാര്‍ മേഖലയില്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരെ ഉപകാരപ്പെടുത്തി പൊതു ജനങ്ങള്‍ക്കായി അവതരിപ്പിക്കുക എന്നതാണ് ഈ സെമിനാര്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് പിപിഎഫ് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സംവിധാനങ്ങള്‍ വളരെ വലിയ പ്രോത്സാഹനമാണ് സോളാര്‍ എനര്‍ജി പദ്ധതികളുടെ കാര്യത്തില്‍ ചെയ്തു വരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാത്ത, ചെലവ് കുറഞ്ഞ സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ ലോകം മുഴുവന്‍ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തും സൗരോര്‍ജ്ജം പ്രധാന ഊര്‍ജസ്രോതസ്സായി പരിഗണിച്ചു കൊണ്ടുള്ള ധാരാളം പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയാണ്.

നാട്ടില്‍ നിന്നും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയര്‍ എന്‍.നന്ദകുമാര്‍, സോളാര്‍ മേഖലയില്‍ പ്രാവീണ്യമുള്ള ബഹ്‌റൈനില്‍ നിന്നുള്ള അരുണ്‍ സി ഉത്തമന്‍, ശങ്കര്‍ കടവില്‍, രാഹുകള്‍ രാധാകൃഷ്ണന്‍ എന്നിവരാണ് വിവിധ വിഷയങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്. സെമിനാറിലേക്കു തല്പരരായ മുഴുവന്‍ ആളുകളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും പിപിഎഫ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഇ.എ.സലിം - 32218850
ഡോ.കൃഷ്ണകുമാര്‍ - 33321606
റഫീക്ക് അബ്ദുള്ള - 38384504

Content Highlights: seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented