സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു
മനാമ: സയന്‍സ് ഇന്ത്യ ഫോറം വിജ്ഞാന് ഭാരതിയുടെയും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ജഷന്മാള് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതില്‍ സയന്‍സ് ഇന്ത്യ ഫോറത്തിന്റെ പങ്ക് വളരെ വലുതാണെന്ന് അംബാസഡര്‍ പറഞ്ഞു. അഹ്ലിയ യൂണിവേഴ്സിറ്റി സ്ഥാപക പ്രസിഡന്റ് പ്രൊഫ.അബ്ദുല്ല യൂസഫ് അല്‍ ഹവാജ് മുഖ്യപ്രഭാഷണം നടത്തി.
സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ.വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. അഹ്ലിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ.ഷൗക്കി അഹമ്മദ്, ഡോ.രവി വാര്യര്‍, ഡോ.ബാബു രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. രജീഷ് കുമാര്‍ സ്വാഗതവും പ്രശാന്ത് ധര്‍മ്മരാജ് നന്ദിയും പറഞ്ഞു. ശാസ്ത്ര പ്രതിഭകളായ 17 വിദ്യാര്‍ഥികള്‍ക്ക് അംബാസഡര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കി. ശാസ്ത്ര പ്രതിഭാ പരീക്ഷയിലും ബഹ്റൈന്‍ സ്റ്റുഡന്റ് ഇന്നൊവേഷന് കോണ്‍ഗ്രസിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഏപ്രിലില്‍ നടക്കുന്ന 'ശാസ്ത്രയാന്‍' പരിപാടിയില്‍ ഇന്ത്യയിലെ ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ലഭിക്കും.
Content Highlights: science India forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..