സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍


അശോക് കുമാര്‍   

സമസ്ത ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റികളുടെ കീഴില്‍ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സ്വദേശി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും തങ്ങള്‍ പങ്കെടുക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്ററും തങ്ങളെ അനുഗമിച്ച് ബഹ്‌റൈനിലെത്തുന്നുണ്ട്. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ബഹ്‌റൈനിലെത്തുന്ന ഇരുവര്‍ക്കും സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 8.30ന് ഈസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമസ്ത ബഹ്‌റൈന്‍ സ്വീകരണ മഹാസമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ബഹ്‌റൈന്‍ ആചരിച്ചു വരുന്ന നബിദിനാഘോഷ കാമ്പയിന്റെ സമാപനവും ഇതോടനുബന്ധിച്ച് നടക്കും.

സമസ്തയുടെ കീഴില്‍ ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന ഒന്‍പത് മദ്‌റസകളുടെ കലാസാഹിത്യ പരിപാടികളുടെ സമാപന സംഗമം കൂടിയാണിത്. നേരത്തെ ഏരിയാ തലങ്ങളില്‍ വിപുലമായ പരിപാടികള്‍ നടന്നിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമസ്ത നേതാക്കളോടൊപ്പം മത-രാഷ്ട്രീയ-സാസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2017 നവംബറിലാണ് അവസാനമായി തങ്ങള്‍ ബഹ്‌റൈനില്‍ വന്നത്. ജിഫ്‌രി തങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973 39128941, 33049112.



സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ (സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ആന്‍ഡ് സ്വാഗത സംഘം ചെയര്‍മാന്‍), കുഞ്ഞമ്മദ് ഹാജി (ജന:സെക്രട്ടറി സമസ്ത ബഹ്‌റൈന്‍), അബദുല്‍ വാഹിദ് (ട്രഷറര്‍ സമസ്ത ബഹ്‌റൈന്‍), അശ്‌റഫ് അന്‍വരി ചേലക്കര (കോ. ഓര്‍ഡിനേറ്റര്‍ സമസ്ത ബഹ്‌റൈന്‍), ഹാഫിള് ശറഫുദ്ധീന്‍ മൗലവി, ഷാഫി വേളം, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Content Highlights: samastha press conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented