സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ബഹ്‌റൈന്‍ സന്ദര്‍ശനം;  സ്വാഗത സംഘം രൂപീകരിച്ചു


അശോക് കുമാര്‍                 

സ്വാഗത സംഘം രൂപീകരണ ചടങ്ങിൽ നിന്ന്

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നു. സമസ്ത ബഹ്‌റൈന്‍ കഴിഞ്ഞ ഒരു മാസമായി ആചരിച്ചു വരുന്ന മീലാദ് കാമ്പയിന്റെ സമാപന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന ജിഫ്രി തങ്ങളെ സ്വീകരക്കുന്നതിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരികളായി ഹബീബ് റഹ്‌മാന്‍, കെ.ടി സലീം, കെ പി മുസ്തഫ, നജീബ് കടലായി, കൂട്ടുസ മുണ്ടേരി, ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി, എംഎംഎസ് ഇബ്രാഹിം എന്നിവരും, ചെയര്‍മാനായി സയ്യിദ് ഫക്‌റുദീന്‍ തങ്ങളും, വൈസ് ചെയര്‍മാന്‍മാരായി സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, റഷീദ് ഫൈസി, മൊയ്തു ഹാജി കുരുട്ടി എന്നിവരും സ്ഥാനമേല്‍ക്കും. ജനറല്‍ കണ്‍വീനര്‍ എസ് എം അബ്ദുല്‍ വാഹിദ് , കണ്‍വീനര്‍ അഷ്‌റഫ് കാട്ടില്‍ പീടിക,ജോയിന്‍ കണ്‍വീനര്‍മാര്‍ ശഹീര്‍ കാട്ടാമ്പള്ളി, അഷറഫ് അന്‍വരി, ഇസ്ഹാഖ് വില്യാപ്പള്ളി, ജാഫര്‍ കൊയ്യോട് റിയാസ് പുതുപ്പണം,ഫൈനാന്‍സ് ശാഫി പാറക്കട്ട,വികെ കുഞ്ഞുമുഹമ്മദ് ഹാജി,സലീം തളങ്കര,മഹമൂദ് പെരിങ്ങത്തൂര്‍,റിയാസ് മന്നത്ത് ,വിഎച്ച് അബ്ദുള്ള, സുബൈര്‍ പൊളിയാവ്,പ്രോഗ്രാം കമ്മിറ്റി കാസിം റഹ്‌മാനി,മുസ്തഫ കളത്തില്‍, ,സിദ്ദീഖ് മൈ.ജി,മൂസ റഫ,നസീര്‍ വടയം,ജനൂബ് ഹസനി, റിസപ്ഷന്‍ മുഹമ്മദ് ഷാഫി വേളം,ശറഫുദ്ധീന്‍ മാരായമഗലം,ഹാരിസ് പഴയങ്ങാടി ,അസ്ലം ഹുദവി,ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഷാജഹാന്‍ പരപ്പന്‍ പൊയില്‍,കരീം മാസ്റ്റര്‍,അസീസ് എ ടി സി,അഷ്റഫ് കക്കാട്,സ്‌പോണ്‍സര്‍ഷിപ്പ് ഇസ്മയില്‍ ഉമ്മുല്‍ ഹസം, ഗഫൂര്‍ കയ്പമംഗലം,അശ്‌റഫ് കക്കണ്ടി, സ്യെ അഷ്‌റഫ്, അശ്‌റഫ് മഞ്ചേശ്വരം, ഹാഫില്‍ ഷറഫുദ്ദീന്‍ മൗലവി,കാസിം മൗലവി,ഒകെ കാസിം,ഫൈസല്‍ കോട്ടപ്പള്ളി,സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍ സജീര്‍ പന്തക്കല്‍,യാസര്‍ അറഫാത്ത്,ഉമ്മര്‍ മലപ്പുറം,വളണ്ടിയര്‍ :നവാസ് കുണ്ടറ, ട്രാന്‍സ്‌പോര്‍ട്ട് നൗഷാദ് ഹമദ് ടൗണ്‍, മൊയ്തീന്‍ പേരാമ്പ്ര ,റിയാസ് ഒമാനൂര്‍,ഹുസൈന്‍ വയനാട്, ലത്തീഫ് ചെറുകുന്ന്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി മജീദ് ചോലക്കോട്,ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി,അലി അക്ബര്‍,ഹാരിസ് തൃത്താല,ശിഹാബ് ചാപ്പനങ്ങാടി,മുനീര്‍ ഒഞ്ചിയം,മാസില്‍ പട്ടാമ്പി , സുബൈര്‍ അത്തോളി,ഫുഡ് ആന്‍ഡ് അക്കമഡേഷന്‍ ഷെയ്ഖ് റസാക്ക്, റഹീം നടുക്കണ്ടി,അസീസ് പേരാമ്പ്ര ,നാസര്‍ ഗലാലി,ഗഫൂര്‍ അല്‍വാലി, റഫീക്ക്,സക്കീര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

എസ് എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ച സ്വാഗത സംഘ രൂപീകരണ ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ വിശദീകരണം അഷ്‌റഫ് കാട്ടില്‍ പീടികയും,ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും, കാസിം റഹ്‌മാനി നന്ദിയും പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളായ സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, മുസ്തഫ കളത്തില്‍,ഷറഫുദ്ദീന്‍ മാരായമംഗലം ,നൗഷാദ് ഹമദ് ടൗണ്‍,മുഹമ്മദ് ഷാഫി വേളം,ബഹ്‌റൈന്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ റഷീദ് ഫൈസി,ഇസ്മയില്‍ പയ്യന്നൂര്‍,അഷ്റഫ് അന്‍വരി,ഹാഫിസ് ശറഫുദ്ധീന്‍ മൗലവി,ജനൂബ് ഹസനി,എസ്.കെ എസ്.എസ്.എഫ് ഭാരവാഹികളായ മജീദ് ചേലക്കോട്,നവാസ് കുണ്ടറ,സജീര്‍ പന്തക്കല്‍,ഉമൈര്‍,സമസ്ത വിവിധ ഏരിയ കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ചേര്‍ന്നാണ് 101 അംഗ കമ്മിറ്റി രൂപീകരിച്ചത് .

സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച രാത്രി 8 മണിക്ക് സമസ്ത ബഹ്രൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: samastha President Syed Gifry Muthukoya's visit to Bahrain; Welcome team formed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented