സമസ്ത ബഹ്‌റൈന്‍ മീലാദ് കാമ്പയിന് സമാപനം


.

മനാമ: സമസ്ത ബഹ്റൈന്‍ ആചരിച്ച് വന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന പരിപാടികള്‍ക്ക് സമാപനമായി. ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പൊതുസമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമ്മേളനം ബഹ്‌റൈന്‍ ശൂറാ കൗണ്‍സില്‍ ജഡ്ജ് ശൈഖ് ഹമദ് സാമി ഫാളില്‍ അല്‍ ദോസരി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായി. മീലാദ് കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

ബഹ്റൈന്‍ സ്വദേശികളായ പൗരപ്രമുഖര്‍, സമസ്ത ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ക്കുമുള്ള സമസ്ത ബഹ്റൈന്റെ സ്നേഹാദരം ബഹ്‌റൈന്‍ ശൂറാ കൗണ്‍സില്‍ ജഡ്ജ് ശൈഖ് ഹമദ് അല്‍ ദോസരി കൈമാറി. ബഹ്റൈനിലെ കോവിഡിന്റെ പ്രതിസന്ധി കാലത്ത് ചെയ്ത സേവനങ്ങള്‍ മുന്‍ നിര്‍ത്തി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി അതിന്റെ ഏരിയ കമ്മിറ്റികള്‍ക്കും പോഷക ഘടകങ്ങള്‍ക്കും പ്രശംസാപത്രം കൈമാറി.

കെ.എം.സി.സി. ജന. സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളായ സയ്യിദ് യാസര്‍ ജിഫ്രി മുഹമ്മദ് മുസ്ലിയാര്‍, എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി, മുസ്ഥഫ കളത്തില്‍, അശ്റഫ് കാട്ടില്‍പ്പീടിക, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദീന്‍ മാരായമംഗലം, ശാഫി വേളം, നൗശാദ് ഹമദ് ടൗണ്‍, ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട്, എസ്.കെ.എസ്.എഫ്. സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട്, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി. സലീം, ബഷീര്‍ അമ്പലായി, ശൗക്കത്തലി, ചെമ്പന്‍ ജലാല്‍, റഫീഖ് അഹമ്മദ്, ആസ്റ്റര്‍ ഹെല്‍ത്ത് സെന്റര്‍ മാനേജര്‍ ശാനവാസ്, സമസ്ത ഏരിയ കോഡിനേറ്റര്‍മാരുമായ അശ്‌റഫ് അന്‍വരി ചേലക്കര, ഹാഫിള് ശറഫുദ്ദീന്‍ മൗലവി, ശംസുദ്ദീന്‍ ഫൈസി, അസ്ലം ഹുദവി, ബശീര്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കണ്‍വീനര്‍ എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും സമസ്ത ബഹ്റൈന്‍ ജന.സെക്രട്ടറി വി.കെ കുഞ്ഞഹമദ് ഹാജി നന്ദിയും പറഞ്ഞു.

Content Highlights: samasta bah‌ṟain milad campaign manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented