സമാജം പാഠശാല തുറന്നു, അക്ഷരദീപങ്ങളുമായി കുട്ടികള്‍ എത്തി


അശോക് കുമാര്‍ 

.

മനാമ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്ന ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയിലെ ക്ലാസ്സുകള്‍ സമാജത്തില്‍ പുനരാരംഭിച്ചു. രണ്ടര വര്‍ഷത്തിനു ശേഷം പാഠശാല ക്ലാസ്സുകളിലേക്ക് തിരികെയെത്തിയ കുട്ടികളെ അധ്യാപകരും ഭാഷാപ്രവര്‍ത്തകരും മധുരം നല്‍കി സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2020 ഫെബ്രുവരിയിലാണ് പാഠശാല താത്ക്കാലികമായി അടയ്ക്കുകയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തത്. ഭാഷ പഠനത്തിന്റെ തുടര്‍ച്ചയായി എണ്ണൂറോളം കുട്ടികളാണ് പ്രവേശന ദിനത്തില്‍ പാഠശാലയില്‍ എത്തിയത്. അതില്‍ 500 ലധികം പേര്‍ ആദ്യമായി പാഠശാലയില്‍ എത്തുന്നവരായിരുന്നു. ദീപാവലി ദിനത്തില്‍ നടന്ന ചടങ്ങില്‍ അക്ഷരദീപങ്ങള്‍ തെളിയിച്ചു കൊണ്ടാണ് കുട്ടികള്‍ പ്രവേശനോത്സവത്തെ വരവേറ്റത്.

സമാജം ജൂബിലി ഹാളില്‍ നടന്ന പ്രവേശനോത്സവ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ കുട്ടികളെ സ്വാഗതം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കണ്‍വീനര്‍ നന്ദകുമാര്‍ എടപ്പാള്‍ പ്രിന്‍സിപ്പല്‍ ബിജു.എം. സതീഷ്, വൈസ് പ്രിന്‍സിപ്പള്‍മാരായ രജിത അനി, ലത മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്‍ കണ്‍വീനര്‍ സുനീഷ് കൃതജ്ഞത രേഖപ്പെടുത്തുകയും ആമ്പല്‍ പഠിതാവായ അനാമിക അനി ചടങ്ങുകള്‍ നിയന്ത്രിക്കുകയും ചെയ്തു. സൂര്യകാന്തി വിദ്യാര്‍ത്ഥിനിയായ നിയ ഖദീജ സഹപാഠികള്‍ക്ക് ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമാജം ഭരണസമിതി അംഗങ്ങളും പാഠശാല പ്രവര്‍ത്തകരും അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നുലോകത്തെമ്പാടുമുള്ള മലയാളം മിഷന്‍ പാഠശാലകളില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന പഠനകേന്ദ്രമാണ് ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല. മുപ്പതിലേറെ വര്‍ഷമായി മാതൃഭാഷ പഠനം നടക്കുന്നുണ്ടെങ്കിലും 2012 മുതലാണ് മലയാളം മിഷന്‍ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്) സൂര്യകാന്തി (ഡിപ്ലോമ) ആമ്പല്‍ (ഹയര്‍ ഡിപ്ലോമ) നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ) എന്നീ മലയാളം മിഷന്റെ നാല് കോഴ്‌സുകളും പൂര്‍ത്തിയാക്കിയ കുട്ടികളുള്ള ഇന്ത്യക്ക് പുറത്തെ ഏക മലയാളം മിഷന്‍ പഠന കേന്ദ്രവുമാണ് സമാജം പാഠശാല.

Content Highlights: samajam patasala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented