ഡോ. രവിപിള്ള
മനാമ: വിദേശീയരായ നിക്ഷേപകര്‍ക്ക് നിരുപാധിക പിന്തുണ നല്‍കി സഹകരിക്കുന്ന രാജ്യമാണ് ബഹ്റൈന്‍ എന്ന് പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവിപിള്ള. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ഭരണ സാരഥ്യത്തില്‍ ജനങ്ങള്‍ ആഹ്‌ളാദഭരിതരാണ്. വികസന കാഴ്ചപ്പാടുള്ള ഭരണാധികാരികളുടെ സൗഹൃദ സമീപനം വിദേശീയര്‍ക്ക് ബഹ്‌റൈനില്‍ നിക്ഷേപതാത്പര്യം വര്‍ധിപ്പിക്കുന്നു. അയല്‍ രാജ്യങ്ങളില്‍നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ ബഹ്റൈനിലെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബഹ്റൈന്‍ അസൂയാവഹമായ മുന്നേറ്റമായിരിക്കും നടത്തുന്നത്. വിദ്യാസമ്പന്നരായ യുവജനത ബഹ്റൈന്റെ മുതല്‍ക്കൂട്ടാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ടൂറിസം മേഖലയിലും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഒരു ഫിനാന്‍ഷ്യല്‍ ഹബ് എന്ന നിലയിലുള്ള ബഹ്‌റൈന്റെ ഇന്നത്തെ സ്ഥിതി തുടര്‍ന്നുകൊേണ്ടയിരിക്കും. രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും ഉത്തേജനമാകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിരവധി പദ്ധതികളാണ് രാജ്യം ആസൂത്രണം ചെയ്യുന്നത്. സ്വന്തമായി വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന ബഹ്‌റൈന് ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വികസിപ്പിച്ചുകൊണ്ടുള്ള നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ വ്യവസായമേഖലയിലും രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നു. ബഹ്റൈന്‍ ഭരണകര്‍ത്താക്കളുടെ പിന്തുണയും സഹകരണവുമാണ് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതെന്ന് ഡോ. രവിപിള്ള പറഞ്ഞു.
നിക്ഷേപ സൗഹൃദ രാജ്യമാണ് ബഹ്റൈന്‍ എന്ന് തനിക്ക് അനുഭവമുള്ളതാണ്. ലക്ഷക്കണക്കിന് പ്രവാസികള്‍ ബഹ്റൈനില്‍ വര്‍ഷങ്ങളോളം അധിവസിക്കുന്നതും രാജ്യത്തിന്റെ വിദേശീയരോടുള്ള സൗഹാര്‍ദ സമീപനമാണ്. ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതുള്‍പ്പെടെ രാജ്യത്തിന്റെ ഓരോ വളര്‍ച്ചയിലും വിദേശികളുടെ പങ്ക് പ്രശംസാവഹമാണ്. നിക്ഷേപകര്‍ക്കായി നിരവധി അവസരങ്ങളാണ് രാജ്യം നല്‍കുന്നത്. നിക്ഷേപകര്‍ക്ക് അനുകൂലമായ നയങ്ങളും വ്യവസ്ഥകളും രാജ്യം തുടരുന്നത് പ്രോത്സാഹജനകമാണ്. സമീപഭാവിയില്‍ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്പത്തിക കുതിപ്പ് കാണാനാവും. ഈ വളര്‍ച്ച വര്‍ഷങ്ങളോളം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള വേര്‍തിരിവില്ലാതെ മറ്റെങ്ങും കാണാത്ത കരുതലാണ് ബഹ്റൈന്‍ ഭരണനേതൃത്വം നമ്മള്‍ക്ക് തരുന്നത്. അത് കാ ത്തുസൂക്ഷിക്കുവാന്‍ നാം ശ്രമിക്കണം. നമ്മള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതെ രാജ്യത്തോട് കൂറ് കാണിക്കണം. വിദേശികളോട് ഇത്രയും സ്‌നേഹം കാണിക്കുന്ന ബഹ്റൈന്‍ രാജ്യത്തോട് നമ്മള്‍ എന്നും കടപ്പെട്ടിരിക്കണമെന്നും രവിപിള്ള കൂട്ടിച്ചേര്‍ത്തു.
Content Highlights: rp group chairman ravi pillai about bahrain business interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..