മുന്നാക്ക സംവരണ വിധി സാമൂഹ്യനീതിയെ അട്ടിമറിക്കുന്നത്- പ്രവാസി വെല്‍ഫെയര്‍


.

മനാമ: ഭരണഘടന ഭേദഗതിയിലൂടെ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം സുപ്രീംകോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവെച്ചത് സാമൂഹ്യ നീതിയുടെ അട്ടിമറിയും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസ്താവിച്ചു. വിദ്യാഭ്യാസവും തൊഴിലും അധികാര പങ്കാളിത്തവും നിഷേധി ച്ച് ജാതീയമായും ഗോത്രപരമായും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് തൂത്തെറിയെപ്പട്ട ജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിന് ഭര്‍ണഘടനാ ശില്പികള്‍ വിഭാവന ചെയ്ത സംവരണം അതിന്റെ ലക്ഷ്യത്തില്‍ നിന്നും ബഹുദൂരം അകലെ നില്‍ക്കുേമ്പാഴും ഉച്ചനീചത്വം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത, വിദ്യാഭ്യാസ-അധികാര പങ്കാളിത്തം നിഷേധിക്കെപ്പട്ടിട്ടില്ലാത്ത സമൂഹത്തിന് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ ഭരണകൂടങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക-ദളിത്-ന്യൂനപക്ഷങ്ങളെ ബോധപൂര്‍വ്വം വഞ്ചിക്കുകയാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കുന്നു എന്ന് പറയെപ്പടുന്ന സാമ്പത്തിക സംവരണത്തില്‍ നിന്നും എന്തുകൊണ്ട് പരമ ദരിദ്രരായ പിന്നാക്ക വിഭാഗങ്ങളെ മാറ്റി നിര്‍ത്തി എന്നത് ദുരൂഹമാണ്. രാഷ്ട്രീയ-ഭരണ നിര്‍വഹണ രംഗങ്ങളില്‍ ഇ േപ്പാഴും നിലനില്‍ക്കുന്ന സവര്‍ണ മേധാവിത്വമാണ് ഇത്തരം ഒരു നിയമ നിര്‍മാണ ത്തിലേക്ക് നയിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ എല്ലാ മേഖലയിലും സവര്‍ണ്ണ ആധിപത്യം നിലനിര്‍ത്തുവാനുള്ള അജണ്ടയുടെ ഭാഗമാണ് സാമ്പത്തിക സംവരണം. ഈ അജണ്ടയ്ക്ക് ചൂട്ടു പിടിക്കുകയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചെയ്യുന്നത്. രാജ്യത്തെ പിന്നാക്ക സമുദായങ്ങളും പട്ടികജാതി ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഈ ചതി തിരിച്ചറിഞ്ഞ് ഐക്യെപ്പടുകയും സാമൂഹ്യനീതി നടപ്പിലാക്കെപ്പടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സാമ്പത്തിക സംവരണ ത്തിനെതിരായ യോജിച്ച സമരപരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.



Content Highlights: reservation for upper caste denies social justice says pravasi welfare bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented