.
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിലെ 2023-24 അധ്യയനവർഷത്തെ പ്രാരംഭ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് പ്രവേശനം. അതിനായി നിർദ്ദിഷ്ട ഓൺലൈൻ ഫോറത്തിൽ മാർച്ച് 1 ബുധനാഴ്ചയ്ക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. മുൻഗണനാക്രമമനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുകയെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള, മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തേതും ഏറ്റവും അധികം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നതുമായ കേന്ദ്രമാണ് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല.
ഓൺലൈൻ രജിസ്ട്രേഷനും ക്ലാസ്സുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുമായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര (33369895) പാഠശാല പ്രിൻസിപ്പൾ ബിജു.എം.സതീഷ് (36045442) വൈസ് പ്രിൻസിപ്പൾ രജിത അനി (38044694) എന്നിവരെ വിളിക്കാവുന്നതാണ്.
Content Highlights: registration for malayalam classes has started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..