'നല്ല വായന' വായനക്കൂട്ടം രൂപീകരിച്ചു


വായനക്കൂട്ടത്തിന്റെ ആദ്യയോഗം

മനാമ: പ്രവാസത്തിന്റെ പരിമിതികള്‍ക്കിടയില്‍ ഓരോ പ്രവാസി മലയാളികള്‍ക്കിടയിലും അതിവേഗം വിസ്മൃതിയിലായി കൊണ്ടിരിക്കുന്ന വായനശീലത്തെയും, അതിന്റ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചു പിടിക്കാനുമായിട്ടുള്ള ശ്രമത്തിന്റെ ആദ്യഭാഗമായി അല്‍ ഹിദായ മലയാളം വിഭാഗം അംഗങ്ങള്‍ക്കിടയില്‍ രൂപീകരിച്ച 'നല്ല വായന 'എന്ന വായനക്കൂട്ടത്തിന്റെ ആദ്യ യോഗം റയ്യാന്‍ സെന്ററില്‍ നടന്നു.

സാദിഖ് ബിന്‍ യഹ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഷീദ് മാഹി അധ്യക്ഷത വഹിച്ചു. നമുക്കിടയില്‍ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വായന ശീലത്തെ എങ്ങിനെ തിരിച്ചു കൊണ്ടുവരാമെന്നും, പുതിയ തലമുറയെ ഗൗരവമായ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം എങ്ങിനെ നല്‍കാമെന്നും യോഗം ചര്‍ച്ച ചെയ്തു. റയ്യാന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ലത്തീഫ് ചാലിയം, പ്രസിഡണ്ട് ഹംസ ആമേത്ത്, ജനറല്‍ സെക്രട്ടറി രിസാലുദ്ദീന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു.

ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം പുസ്തക വായനയുടെ സൗന്ദര്യവും നാമറിയേണ്ടതുണ്ട്. പ്രവര്‍ത്തകരുടെ എഴുത്തുകള്‍ ഡിജിറ്റല്‍ മാഗസിനായി പുറത്തിറക്കുന്നതിലെ സാധ്യതകളും വിശാലമായ കാഴ്ചപ്പാടുകളും ചര്‍ച്ചക്ക് വിധേയമായി. അബ്ദുല്‍ അസീസ് ടിപി, ഹംസ റോയല്‍, ബിനു ഇസ്മായില്‍, നഫ്‌സിന്‍, സുആദ് എന്നിവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.

Content Highlights: reading group was formed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;നിലംപൊത്തി കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented