നന്മകളുടെ വിളവെടുപ്പ് കാലമാണ് റമദാൻ; ഫ്രന്റ്‌സ് റിഫ ഏരിയ 


1 min read
Read later
Print
Share

.

മനാമ: നന്മകളുടെ വിളവെടുപ്പിന്റെ കാലമാണ് വിശുദ്ധ റമദാൻ മാസമെന്ന് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. പ്രാർത്ഥനകൾ കൊണ്ട് മനസിനെ വിമലീകരിക്കാനുള്ള മാസമാണിത്. കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു നന്മകളിലും മുഴുകാനും വിശ്വാസികൾ ശ്രദ്ധിക്കണം. റമദാനിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിൽ എന്നും നിലനിർത്താനും കൂടിയുള്ളതാണെന്നും പ്രഭാഷകർ പറഞ്ഞു. ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഇസാ ടൗൺ, ഹാജിയത്ത് എന്നീ പ്രദേശങ്ങളിൽ "ബല്ലിഗ്നാ റമദാൻ" എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ ജമാൽ നദ്‌വി, സി.എം. മുഹമ്മദലി എന്നിവർ പ്രഭാഷണം നടത്തി. ജലീൽ മുട്ടികൽ, നജാഹ്, അഹ്മദ് റഫീഖ്, ഇർഷാദ്, സമീർ ഹസൻ, ഷാഹുൽ, മുഹമ്മദ് ശരീഫ്, ഹാരിസ്, സക്കീർ, മൂസ കെ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Fronts Rifa Area, Ramadan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ryan Study Center organized the lecture

1 min

റയ്യാന്‍ സ്റ്റഡി സെന്റര്‍ പ്രഭാഷണം സംഘടിപ്പിച്ചു

Jun 1, 2023


Mother's Day: Essay Contest Winners Announced

1 min

മാതൃദിനം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Jun 1, 2023


CBSE exam winners felicitated

1 min

സി ബി എസ് ഇ പരീക്ഷയില്‍ വിജയികളായ കുട്ടികളെ ആദരിച്ചു

Jun 1, 2023

Most Commented