പ്രകാശ തീരം ഖുർആൻ പ്രഭാഷണത്തിൽ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ നന്മയിലേക്കും ധാര്‍മികതയിലേക്കും നയിക്കുന്ന ഗ്രന്ഥമാണെന്നും വര്‍ഗീയതയും തീവ്രവാദവും അതിനു അന്യമാണെന്നും പ്രമുഖ പ്രഭാഷകനും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രസ്താവിച്ചു. അല്ലാഹുവിനെ കൂടാതെ ആരാധിക്കുന്നവരുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയാന്‍ പാടില്ല എന്നും അവിശ്വാസികളായ മാതാപിതാക്കളോട് പോലും നന്മ ചെയ്യണമെന്നും പഠിപ്പിച്ച ഖുര്‍ആന്‍ ഉദാത്തമായ മാനവിക മൂല്യങ്ങളും സഹിഷ്ണുതയും സാഹോദര്യവുമാണ് ഉത്‌ഘോഷിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള സമഗ്രമായ പരിഹാരങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്. ഖുര്‍ആന്‍ അവതീര്‍ണ്ണമായ വിശുദ്ധ റമളാനില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കാന്‍ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
'വിശുദ്ധ റമളാന്‍ ദാര്‍ശനികതയുടെ വെളിച്ചം' എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടത്തിയ രണ്ടു ദിവസത്തെ പ്രകാശ തീരം ഖുര്‍ആന്‍ പ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ സി എഫ് ബഹ്റൈന്‍ പ്രസിഡന്റ് കെ. സി സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ലത്തീഫി ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് സ്ത്രീകള്‍ക്കായി നടത്തുന്ന ഹാദിയ കോഴ്‌സിലെ പഠിതാക്കള്‍ക്കായി നടത്തിയ ഡെയ്‌ലി ക്വിസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു. ഐ സി എഫ് റിലീഫ് ഫണ്ട് ഉത്ഘാടനം പരിപാടിയില്‍ രാമത്ത് അഷ്റഫില്‍ നിന്നും തുക സ്വീകരിച്ചു പേരോട് ഉസ്താദ് നിര്‍വഹിച്ചു. സയ്യിദ് ബാഫഖി തങ്ങള്‍, ഐ സി എഫ് നേതാക്കളായ എം. സി അബ്ദുല്‍ കരീം, സുലൈമാന്‍ ഹാജി, ഷാനവാസ് മദനി, ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന്‍ സഖാഫി, സിയാദ് വളപട്ടണം, ഷമീര്‍ പന്നൂര്‍, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നിസാര്‍ എടപ്പാള്‍, നൗഫല്‍ മയ്യേരി, മുഹമ്മദ് കോമത്ത്, ഇസ്മായില്‍ ഹാജി, വി ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അഫ്‌സല്‍, അലി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദു സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയില്‍ നന്ദിയും പറഞ്ഞു.
Content Highlights: Qur'an Guides to Goodness says Abdul Rahman Sakhafi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..