പ്രവാസി വെൽഫയർ മൂന്നാംഘട്ട സഹായം കാഫ് ഹ്യുമാനിറ്റേറിയന് കൈമാറുന്നു
മനാമ: നൂറ്റാണ്ടുകള്‍ക്കിടിയിലെ ഏറ്റവും ഭീകരമായ പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രവാസി വെല്‍ഫയര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ട സഹായം, തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതരുടെ പുനഃരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ കാഫ് ഹ്യുമാനിറ്റേറിയന്‍ സി.ഇ.ഒ. മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്.
നേരത്തെ പ്രവാസി വെല്‍ഫെയര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കള്‍ തരംതിരിച്ച് പാക്കറ്റുകളിലാക്കി തുര്‍ക്കി, സിറിയ എംബസികളില്‍ എത്തിച്ചതിന്റെ തുടര്‍ച്ചയായാണ് കാഫ് ഹ്യുമാനിറ്റേറിയന് പ്രവാസി വെല്‍ഫെയര്‍ സഹായം കൈമാറിയത്. ദുരന്ത ഭൂമി സന്ദര്‍ശിക്കുകയും അവിടെ പ്രയാസപ്പെടുന്ന ജനതയുടെ ദുരിതങ്ങള്‍ വിവരിക്കുകയും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുകയും ചെയ്ത മുഹമ്മദ് ജാസിം സയ്യാര്‍ പ്രവാസി വെല്‍ഫെയര്‍ നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ പ്രസിഡന്റ് ഫസലു റഹ്മാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിയിരുന്നു.
Content Highlights: pravasi welfare syria turkey earthquake help
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..