പ്രതീകാത്മക ചിത്രം | Mathrubhumi Archives
മനാമ: പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിവിധ സേവനങ്ങള്‍ക്കായി നല്‍കേണ്ടി വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്‌സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 5 ശതമാനം നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേല്പ്പിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സാമൂഹിക സന്നദ്ധ സംഘടനകളുടെ നിരന്തര ബോധവത്കരണത്തിലൂടെയാണ് പ്രവാസികള്‍ അംഗങ്ങളാവുന്നത് എന്നിരിക്കെ നിരക്ക് വര്‍ദ്ധന ആളുകളെ പദ്ധതികളില്‍ നിന്ന് അകറ്റുകയും പ്രവാസി ക്ഷേമത്തിനായി മാറ്റി വെക്കുന്ന തുക അര്‍ഹരായവര്‍ക്ക് കിട്ടാതായി പോകുന്ന അവസ്ഥയിലേക്ക് പോകുമെന്നും പ്രവാസി വെല്‍ഫെയര്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Content Highlights: pravasi welfare-norka
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..