പ്രവാസി വെൽഫയർ മനാമ സോൺ കമ്മിറ്റി അംഗങ്ങൾ.
മനാമ: പ്രവാസി വെല്‍ഫയര്‍ മനാമ സോണ്‍ പുനഃസംഘടിപ്പിച്ചു. അബ്ദുല്ല കുറ്റ്യാടി പ്രസിഡന്റായും റാഷിദ് കോട്ടക്കല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: അനസ് കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡന്റ്, അനില്‍ കുമാര്‍ തിരുവനന്തപുരം അസി. സെക്രട്ടറി, ജാഫര്‍ പൂളക്കല്‍ ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി, സജീബ് കെ ട്രഷറര്‍, സഫീര്‍ പ്രവാസി സെന്റര്‍ സെക്രട്ടറി, അസ്ലം വേളം, ബഷീര്‍ വൈക്കിലശ്ശേരി, ഹരിലാല്‍, റാസിഖ്, മുസ്തഫ, ലത്തീഫ് കടമേരി, മന്‍സൂര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസികളെയും പ്രവാസി സംരംഭകരെയും പ്രവാസി നിക്ഷേപങ്ങളെയും ചുവപ്പു നാടയുടെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തണം എന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി. എം. മുഹമ്മദലി ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയും അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്ക് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ജോലി ചെയ്യാന്‍ പാടില്ല എന്നത് ഇവിടുത്തെ നിയമമാണ് എന്നിരിക്കെ അവിദഗ്ധ തൊഴിലാളികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് ജോലി എടുപ്പിക്കുകയും പിന്നീട് നിയമക്കുടുക്കുകളില്‍പെട്ട് പ്രയാസപ്പെടുകയും ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമുണ്ട്. ഇക്കാര്യത്തില്‍ പുതുതായി ജോലിക്കു പോവുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോണല്‍ പ്രസിഡന്റ് നൗമല്‍ റഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവാസി വെല്‍ഫയര്‍ പ്രസിഡന്റ് ബദറുദീന്‍ പൂവാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Content Highlights: pravasi Welfare Manama Zone has been reorganized
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..