.
മനാമ: ഐവൈസിസി കഴിഞ്ഞ 3 വര്‍ഷങ്ങളായി നല്കി വരുന്ന ഗള്‍ഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള 'ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാര്‍ഡ്' ഇത്തവണ ജനുവരി 27ന് വെള്ളിയാഴ്ച്ച ഇന്ത്യന്‍ ക്ലബില്‍ നടക്കുന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് വേദിയില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ പ്രവാസിയും, മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാര്‍ത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം നല്കി വരുന്നത്.
പ്രഥമ ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം കരസ്ഥമാക്കിയത് യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയായിരുന്നു. രണ്ടാമത് പുരസ്കാരം സൗദിയില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാടിനും മൂന്നാമത് അവാര്‍ഡ് ബഹ്റൈനിലെ സാമൂഹിക പ്രവര്ത്തകന് ബഷീര്‍ അമ്പലയിക്കും ആണ് നല്‍കിയത്. ഇത്തവണത്തെ അവാര്‍ഡ് ജേതാവിനെ ഉടന്‍ പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: pravasi mithra award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..