പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷിക ഉദ്ഘാടന ചടങ്ങ്
മനാമ: പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല. പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ കാള്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങ് ബഹ്‌റൈനിലെയും ഇന്ത്യയിലെയും പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ സമൂഹത്തെ നിയമപരമായി ശാക്തീകരിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ച ബഹ്റൈന്‍ അഭിഭാഷകനായ അഡ്വ. താരിഖ് അല്‍ ഓനെ ചടങ്ങില്‍ ആദരിച്ചു. പി.എല്‍.സി. ബഹ്റൈന്‍ ചാപ്റ്ററിന്റെ ന്യൂസ്ലെറ്റര്‍ ആയ ദി ബ്രിഡ്ജ് സെക്കന്‍ഡ് സെക്രട്ടറി ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലെയും, നേപ്പാളിലെയും, ശ്രീലങ്കയിലെയും കുടിയേറ്റക്കാര്‍ക്ക് പി.എല്‍.സി. ബഹ്റൈന്‍ ചാപ്റ്ററിന്റെ സേവനം ലഭ്യമാക്കുമെന്നും ചടങ്ങില്‍ പ്രഖ്യാപനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നൂറ് കണക്കിന് ആളുകള്‍ക്കാണ് പി.എല്‍.സിയുടെ സേവനം ലഭ്യമായതെന്നും ഇനിയും കൂടുതല്‍ ആളുകളിലേക്ക് പി.എല്‍.സിയുടെ സേവനങ്ങള്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സേഫ്റ്റി ആന്‍ഡ് ഗൈഡന്‍സ് മേധാവി ഹുസൈന്‍ അല്‍ ഹുസൈനി പറഞ്ഞു. പ്രവാസികള്‍ ബഹ്‌റൈനില്‍ നല്‍കിവരുന്ന സേവനങ്ങള്‍ മഹനീയമാണെന്നും അവരുടെ ഉന്നമനത്തിനായി കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് വേണ്ടതു ചെയ്യുമെന്നും ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എല്‍.സി. സ്ഥാപകനും ഗ്ലോബല്‍ പ്രസിഡന്റുമായ സുപ്രീംകോര്‍ട്ട് ഓണ്‍ റെക്കോര്‍ഡ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ബൊക്കാമസ്, തൊഴില്‍ മന്ത്രാലയം സേഫ്റ്റി ആന്‍ഡ് ഗൈഡന്‍സ് മേധാവി ഹുസൈന്‍ അല്‍ ഹുസൈനി, വിവിധ എംബസി പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പി.എല്‍.സി ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. പി.എല്‍.സി. ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ സുഷമ ഗുപ്ത (ജനറല്‍ സെക്രട്ടറി), എ. ടോജി (ട്രഷറര്‍) ഫ്രാന്‍സിസ് കൈതാരത്ത് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ശ്രീജ ശ്രീധരന്‍ (അസി. ജനറല്‍ സെക്രട്ടറി), മണികണ്ഠന്‍ ജി. (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) മറ്റ് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ സെന്തില്‍ കുമാര്‍, ജയ് ഷാ, വിനോദ് നാരായണന്‍, ഹരിബാബു, ഗണേഷ് മൂര്‍ത്തി, സുബാഷ് തോമസ്, ശര്‍മിഷ്ഠ ഡേ, രാജി ഉണ്ണികൃഷ്ണന്‍, അഡ്വ. ഇന്ദു രാജേഷ്, സ്പന്ദന കിഷോര്‍, രമന്‍പ്രീത് പ്രവീണ്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പി.എല്‍.സി ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രവാസികളും നിയമപ്രശ്‌നങ്ങളും എന്ന നിയമ സംവാദ പരിപാടിയുടെ
നാലാം ഭാഗം തുടര്‍ന്ന് നടന്നു. അഭിഭാഷകരായ ജോസ് എബ്രഹാം, മാധവന്‍ കല്ലത്ത്, താരിഖ് അല്‍ ഔന്‍ എന്നിവര്‍ പ്രവാസ ലോകത്തെ പൊതുവായ നിയമ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സംവാദം നിയന്ത്രിച്ചു. സ്പന്ദന കിഷോര്‍ ഉദ്ഘാടന പരിപാടിയുടെ അവതാരക ആയിരുന്നു ആനിവേഴ്‌സറി കമ്മിറ്റി അംഗങ്ങളായ സോനു, ഷാജി അലക്കല്‍, പ്രവീണ്‍, നന്ദകുമാര്‍, ഉണ്ണി, രമ സന്തോഷ്, റിതിന്‍ രാജ് എന്നിവര്‍ പരിപാടിയുടെ നടത്തിപ്പിന് പിന്തുണ നല്‍കി.
Content Highlights: pravasi legal cell ravi shankar shukla


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..