പ്രവാസി ഗൈഡൻസ് ഫോറം കർമജ്യോതി പുരസ്‌കാരം പി. ഉണ്ണികൃഷ്ണന് സമ്മാനിക്കുന്നു
മനാമ: ബഹ്‌റൈനിലെ സെര്‍ട്ടിഫൈഡ് കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ പതിന്നാലാം വാര്‍ഷികം നടന്നു. കേരള കാത്തലിക്ക് അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഡെയ്‌ലി ട്രിബ്യൂണ്‍, ഫോര്‍ പിഎം, സ്പാക് ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന് കര്‍മജ്യോതി പുരസ്‌കാരം സമ്മാനിച്ചു.
വിശ്വനാഥന്‍ ഭാസ്‌കരന്‍ സ്വാഗതം നേര്‍ന്ന ചടങ്ങില്‍ ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ പനക്കല്‍, പ്രദീപ് പുറവങ്കര, ഡോ. ബാബു രാമചന്ദ്രന്‍, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനയുടെ അംഗങ്ങള്‍ക്കായി നല്‍കിവരാറുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
പിജിഎഫ് ജുവല്‍ അവാര്‍ഡ് ലത്തീഫ് ആയഞ്ചരിക്കും പിജിഎഫ് പ്രോഡിജി അവാര്‍ഡ് ബിജു തോമസിനും, മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് ജസീല എംഎയ്ക്കും മികച്ച ഫാകല്‍റ്റി പുരസ്‌കാരം വിമല തോമസിനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് പ്രദീപ് പതേരിക്കും, മികച്ച കോഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം രശ്മി എസ്. നായര്‍ക്കുമാണ് നല്‍കിയത്.
പിജിഎഫിന്റെ വിവിധ പരിശീലന പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെയും അവരെ പഠിപ്പിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ശ്രദ്ധേയമായി. ഈവന്റ് കണ്‍വീനര്‍ ജയശ്രീ സോമനാഥ്, പ്രോഗ്രാം കണ്‍വീനര്‍ മുഹ്‌സിന എന്നിവര്‍ പരിപാടിയുടെ
വിവിധ സെഷനുകള്‍ക്ക് നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ 2023-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. ലത്തീഫ് കോലിക്കല്‍ പ്രസിഡായും വിമല തോമസ് ജനറല്‍ സെക്രട്ടറിയായുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.
Content Highlights: pravasi guidance 14th anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..