പുസ്തകോത്സവത്തില്‍ ഫോട്ടോ പ്രദര്‍ശനം


ആദർശ് മാധവൻകുട്ടിയുടെ 'തിരുവനന്തപുരം ക്രൈം കഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീപാർവ്വതി നിർവ്വഹിക്കുന്നു

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബികെ എസ് ഫോട്ടോഗ്രാഫി ക്ലബ് നടത്തുന്ന ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു.

ബഹ്‌റൈന്‍ കേരളിയ സമാജം ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവ മേളയും മേളയോടനുബന്ധിച്ചു നടത്തുന്ന ബി.കെ.എസ് ഫോട്ടോഗ്രാഫിക്ലബിന്റെ ഫോട്ടോ എക്‌സിബിഷന്‍ ഹാളും ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ സന്ദര്‍ശിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാര്‍വ്വതി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി എഴുത്തുകാരന്‍ ആദര്‍ശ് മാധവന്‍കുട്ടിയുടെ 'തിരുവനന്തപുരം ക്രൈം കഥകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും ശ്രീപാര്‍വ്വതി നിര്‍വ്വഹിച്ചു. സഹൃദയ നാടന്‍ പാട്ടുസംഘത്തിന്റെ ഗാനങ്ങളും മുരുകന്‍ കാട്ടാക്കടയുടെ കവിതയെ ആധാരമാക്കി അവതരിപ്പിച്ച സൂര്യകാന്തിനോവ് എന്ന ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പുസ്തകമേള സന്ദര്‍ശിച്ചു. പുസ്തകോത്സവത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന എന്മകജെ എന്ന നാടകം അരങ്ങേറും. പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന മേള നവംബര്‍ 20 ന് അവസാനിക്കും.


Content Highlights: photo exhibition at book fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented