ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍' പാരന്റിങ് സെഷന്‍' സംഘടിപ്പിച്ചു


ബിഡികെ ബഹ്റൈൻ ചാപ്റ്റർ' സംഘടിപ്പിച്ച പാരന്റിങ് സെഷൻ'

മനാമ: ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനുമായി ചേര്‍ന്ന് 'പാരന്റിങ് സെഷന്‍' സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്സ്റ്റും ബിഹേവിയറല്‍ സൈക്കോതെറപ്പിസ്റ്റുമായ സിസ്റ്റര്‍ ഷൈബി രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു പ്രവേശനം നല്‍കിയത്.

ജീവിതത്തില്‍ ഗുണകരമല്ലാത്ത കാര്യങ്ങളില്‍ നിന്ന് മക്കളെ അകറ്റാന്‍ ഏറ്റവും പ്രായോഗിക മാര്‍ഗം രക്ഷിതാക്കള്‍ കൂടുതല്‍ സമയം മക്കളോടൊപ്പം ചെലവഴിക്കുക എന്നതാണെന്ന് സിസ്റ്റര്‍ ഷൈബി വിശദീകരിച്ചു. ജീനിലൂടെ കൈമാറുന്ന പാരമ്പര്യ സ്വഭാവങ്ങള്‍ വരും തലമുറയില്‍ മാറ്റം ഉണ്ടാക്കുവാന്‍ ഓരോരുത്തരും കരുതലോടെ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. വാശിപിടിക്കുന്ന എല്ലാ കാര്യങ്ങളും സാധിപ്പിച്ചു കൊടുക്കാതെ ഉറച്ച നിലപാടോടെ രക്ഷിതാക്കള്‍ കാര്യങ്ങളെ സമീപിച്ചാല്‍ പിന്നീട് മക്കള്‍ രക്ഷിതാക്കളുടെ സമീപനം ശരിയായിരുന്നു എന്ന് തിരിച്ചറിയുമെന്നും കുട്ടികളുടെ താത്കാലിക പ്രീതിക്കായി ശ്രമിക്കേണ്ടതില്ലെന്നും ജീവശാസ്ത്രപരമായും മനസികമായുമുള്ള ഉദാഹരണങ്ങള്‍, വീഡിയോ പ്രസന്റേഷന്‍ എന്നിവയിലൂടെ അവതരിപ്പിക്കുകയും സദസ്സില്‍ നിന്ന് ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ബിഡികെ ചെയര്‍മാന്‍ കെ.ടി.സലിം, പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ട്രഷറര്‍ ഫിലിപ്പ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രമ്യ ഗിരീഷ്, ശ്രീജ ശ്രീധരന്‍, അശ്വിന്‍ രവീന്ദ്രന്‍, സാബു അഗസ്റ്റിന്‍, മിഥുന്‍, രാജേഷ്, ഫ്രന്റ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഖാലിദ് ചോലയില്‍, ഗഫൂര്‍ മൂക്കുതല എന്നിവര്‍ നേതൃത്വം നല്‍കി. ജാസ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ ജയീസ്, സിസ്റ്റര്‍ ഷൈബിക്കുള്ള ഉപഹാരം കൈമാറി.



Content Highlights: parenting session


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented