പലിശവിരുദ്ധ ജനകീയ സംഗമവും സെമിനാറും സംഘടിപ്പിക്കും


മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങള്‍ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍, പലിശക്കെണിയില്‍ അകപ്പെട്ട ഇരകളുടെ സംഗമവും സെമിനാറും സംഘടിപ്പിക്കുമെന്ന് പലിശവിരുദ്ധ ജനകീയ സമിതി അറിയിച്ചു. നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സഗയയിലെ ബിഎംസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനകീയ സെമിനാര്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബഹറൈന്‍ പാര്‍ലമെന്റ് അംഗങ്ങളും പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കുന്ന പരിപാടിയില്‍ ഐസി.ആര്‍.എഫ് വൈസ് ചെയര്‍മാന്‍ അഡ്വ. വി.കെ. തോമസ് നിയമ ബോധവല്‍ക്കരണം നടത്തും.

പലിശവിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞമാസം പലിശ വിരുദ്ധ സമിതി നടത്തിയ ഇടപെടലുകളുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ദിജീഷ് അവതരിപ്പിച്ചു. മനോജ് വടകര, ഷാജി മൂതല, ഷിബു പത്തനംതിട്ട, ബദ്‌റുദ്ദീന്‍ പൂവ്വാര്‍, അഷ്‌കര്‍ പൂഴിത്തല, യോഗാനന്ദ് കാശ്മിക്കണ്ടി എന്നിവര്‍ സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ജനറല്‍ സെക്രട്ടറി ദിജീഷ് സ്വാഗതവും കണ്‍വീനര്‍ യോഗാനന്ദ് നന്ദിയും പറഞ്ഞു.



Content Highlights: palishavirudha seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented