കെ.മുരളീധരന്‍ എം.പി.ക്ക് നിവേദനം നല്‍കി പലിശ വിരുദ്ധ സമിതി


അശോക് കുമാര്‍

കെ.മുരളീധരൻ എം.പി.ക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകുന്നു

മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകള്‍ നടത്തുന്ന മലയാളികളുള്‍പ്പടെയുള്ള സംഘം ബഹ്റൈനില്‍ വീണ്ടും സജീവമാകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി കെ.മുരളീധരന്‍ എം.പിക്ക് നിവേദനം നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്റൈനില്‍ എത്തിയതായിരുന്നു അദ്ദേഹം.

പലരും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണ് പലിശക്ക് പണം കടം വാങ്ങുന്നത്. ഇവരെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവന്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള എല്ലാ മുന്‍കരുതലും എടുത്തതിന് ശേഷമാണ് പലിശക്കാര്‍ ഇവര്‍ക്ക് പണം നല്‍കുക. ഇവരുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായും തീറെഴുതി കൊടുത്താലും തീരാത്ത കടക്കെണിയില്‍ ഈ പ്രവാസികളെ കുരുക്കി ഇടുന്നതിനെതിരെ ഇന്ത്യന്‍ എംബസി മുഖാന്തരം നടത്തുന്ന നിയമ നടപടികള്‍ക്ക് നാട്ടില്‍ ഭരണതലത്തില്‍ തുടര്‍ച്ചയും ഇവര്‍ക്കെതിരെ സാധ്യമായ നിയമ നടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാന്‍ ഇരകളുടെ കയ്യില്‍ നിന്നും ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാര്‍ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകള്‍ക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ബ്ലാങ്ക് എന്‍.ആര്‍.ഐ. ചെക്കും വാങ്ങി വെയ്ക്കുകയും ചെയ്യും. പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങള്‍ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുരളീധരന്‍ നാട്ടില്‍ ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ്നല്‍കി. തങ്ങളുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹകരണങ്ങളും സഹായങ്ങളും നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലിനോടൊപ്പം ഉപദേശക സമിതി അംഗം ബഷീര്‍, ജനറല്‍ കണ്‍വീനര്‍ യോഗാനന്ത്, ജനറല്‍ സെക്രട്ടറി ദിജീഷ്, വൈസ് ചെയര്‍മാന്മാരായ നാസര്‍ മഞ്ചേരി, അഷ്‌കര്‍ പുഴിത്തല, എക്‌സിക്യട്ടീവ് അംഗം മനോജ് വടകര എന്നിവരും പങ്കെടുത്തു.

Content Highlights: palishavirudha samithi submitted petition to k muralidharan mp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented