ബഹ്‌റൈനിലെയും കേരളത്തിലേയും കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 'പാലം-ദി ബ്രിഡ്ജ് 2022'


അശോക് കുമാര്‍

'പാലം-ദി ബ്രിഡ്ജ് 2022' സംഘാടകർ വാർത്താസമ്മേളനത്തിൽ

മനാമ: നവംബര്‍ 3, 4 തിയ്യതികളില്‍ ബഹ്‌റൈന്‍ പ്രതിഭ നടത്തുന്ന 'പാലം-ദി ബ്രിഡ്ജ് 2022' എന്ന കേരള അറബ് സാംസ്‌ക്കാരിക വിനിമയ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് രാത്രിയും ഒരു പകലും നീളുന്ന അറബ് കേരള സാംസ്‌ക്കാരിക കലാപരിപാടികള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ബഹ്‌റൈന്‍ സാമൂഹികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, മനാമയില്‍ നിന്നുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം എന്നിവര്‍ ഈ പരിപാടിയിലെ മുഖ്യാതിഥികളായിരിക്കും. പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും ഖത്തര്‍ എഞ്ചിനിയറിംഗ് മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജിനെ ചടങ്ങില്‍ ആദരിക്കും.



നവംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ കേരളീയ സമാജം അങ്കണത്തിലാണ് പരിപാടികള്‍ ആരംഭിക്കുക. സന്തോഷ് കൈലാസ് നേതൃത്വം നല്‍കുന്ന അമ്പത് കലാകാരന്‍മാര്‍ ഒരുക്കുന്ന പഞ്ചാരി മേളത്തോട് കൂടിയാണ് അരങ്ങ് ഉണരുന്നത്. തുടര്‍ന്ന് ബഹ്‌റിനിലെ അറിയപ്പെടുന്ന കോറിയോഗ്രാഫറും നര്‍ത്തകിയുമായ വിദ്യ ടീച്ചറുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ഐശ്വര്യ രഞ്ജിത് നേതൃത്വം നല്‍കുന്ന അറബിക് ഡാന്‍സ് എന്നിവ അരങ്ങേറും. തുടര്‍ന്ന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീതം അരങ്ങേറും, ഹിന്ദി, അറബിക്, പേര്‍ഷ്യന്‍, ഉറുദു, മലയാളം എന്നീ ഭാഷയിലുള്ള ഈ ഗ്രൂപ്പിന്റെ സംഗീതം പ്രധാന ആകര്‍ഷണമാണ്. നവംബര്‍ 4 ന് രാവിലെ 9 മണിക്ക് പരിപാടികള്‍ തുടരും. വിവിധ അറബിക് ബാന്റുകളും ബഹ്‌റിനിലെ അറിയപ്പെടുന്ന കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നൃത്തം, പ്രതിഭ സ്വരലയ , മനാമ-മുഹറഖ് എന്നീ മേഖലക്ക് കീഴിലെ സംഗീത ബാന്റുകള്‍, ഫ്യൂഷന്‍ അടക്കമുള്ള സംഗീത പരിപാടികള്‍ തുടങ്ങിയവ അരങ്ങേറും. ബഹ്‌റൈന്‍ തനത് കലകള്‍കൊപ്പം പ്രതിഭ അംഗങ്ങളും, സൗഹൃദ സംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി, തോറ്റം, തെയ്യം, ഒപ്പന, പടയണി, ദഫ് മുട്ട്, കോല്‍ക്കളി, കുട്ടികളുടെ പരിപാടികള്‍, ചാക്യാര്‍ കൂത്ത്, ഓട്ടം തുള്ളല്‍, പാവ നാടകം എന്നിവയും അരങ്ങേറും,

സമാജത്തിന്റെ അങ്കണത്തില്‍ ഒരുക്കുന്ന ബേക്കല്‍ കോട്ട. മിഠായിത്തെരുവ്, ജൂത തെരുവ്, തിരുവനന്തപുരം പാളയം, ബാബല്‍ ബഹ്‌റൈന്‍ എന്നിവ ശ്രദ്ധേയമായിരിക്കും. വിവിധ ഫുഡ് സ്റ്റാളുകള്‍, ചിത്ര കരകൗശല പ്രദര്‍ശനം, ഫോട്ടോഗ്രാഫി പ്രദര്‍ശനം, ബഹ്‌റൈന്‍, ഇന്ത്യന്‍ ശില്പികളുടെ ശില്പ പ്രദര്‍ശനം, ശാസ്ത്ര സ്റ്റാളുകള്‍, മാജിക് കോര്‍ണര്‍, സൈക്കിള്‍ ബാലന്‍സ് എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് 4 മണിക്ക് അരങ്ങേറുന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പ്രതിഭയുടെ 26 യുനിറ്റുകള്‍, അതിന്റെ 13 സബ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന് കേരള സാംസ്‌കാരിക ചരിത്രം അവതരിപ്പിക്കും. അവര്‍ക്കൊപ്പം ബഹ്‌റിനിലെ തനത് നൃത്തവുമായി ബഹ്‌റൈന്‍ കലാകാരന്‍മാര്‍ അണിനിരക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ മന്ത്രി എം.ബി.രാജേഷ്, ബഹ്‌റൈനിലെ സാംസ്‌ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് 8 മണിക്ക് അരങ്ങേറുന്ന ഗ്രാന്റ് ഫിനാലെയില്‍ കടുവ ഫെയിം അതുല്‍ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്നും ഉണ്ടായിരിക്കും. ലുലു ഗ്രൂപ്പ്, ബി.എഫ്.സി, വി.കെ.എല്‍. ഗ്രൂപ്പ്, നാഷണല്‍ സേഫ്റ്റി, ഖത്തര്‍ എഞ്ചിനിയറിംഗ് ലബോറട്ടറീസ് എന്നീ കമ്പനികളാണ് പ്രധാന പ്രായോജകര്‍.

ചെയര്‍മാന്‍ പി.ശ്രീജിത്. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പാലം-ദി ബ്രിഡ്ജ് എന്ന സാംസ്‌ക്കാരികോത്സവം വിജയപ്പിക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. നവംബര്‍ 3, 4 തിയ്യതികളില്‍ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. പാലം - ദി ബ്രിഡ്ജ് സംഘാടക സമിതി ചെയര്‍മാന്‍ പി.ശ്രീജിത്, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: palam the bridge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented