'ഒളിമ്പ്യന്‍ അബ്ദുല്‍ റഹ്‌മാന്‍ മെമ്മോറിയല്‍' ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


ഫുട്‌ബോൾ ടൂർണമെന്റ് സംഘാടകർ വാർത്താസമ്മേളനത്തിൽ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 'ഒളിമ്പ്യന്‍ അബ്ദുല്‍ റഹ്‌മാന്‍ മെമ്മോറിയല്‍' റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 20, 21 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈന്‍ മീഡിയ സിറ്റിയുടെ സഹകരണത്തോടെ ബഹ്‌റൈന്‍ ഗോസി കോംപ്ലെക്‌സിന് സമീപമുള്ള അല്‍ തീല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന ഫുട്‌ബോള്‍ മത്സരം ഫുട്‌ബോളിന്റെ ലോകത്ത് കോഴിക്കോടിന്റെ യശസ്സ് വാനോളമുയര്‍ത്തിയ സ്‌പോര്‍ട്‌സ് താരം ഒളിമ്പ്യന്‍ അബ്ദുല്‍ റഹ്‌മാനോടുള്ള ആദരം പ്രകടിപ്പിച്ചുകൊണ്ടാണ് സംഘടിപ്പിക്കുന്നത്.

8 എ സൈഡ് നോക്കൗട്ട് മത്സരങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്, ബഹ്‌റൈന്‍ കേരള ഫുട്‌ബോള്‍ അസ്സോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 8 പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രൂപം കൊണ്ട നാള്‍ മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും 2019 ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയ കാലത്തും കോവിഡ് മൂലം ദുരിതമനുഭവിച്ച കാലത്ത് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും, ഭക്ഷ്യ ധാന്യ കിറ്റുകളുടെ രൂപത്തിലും സഹായം എത്തിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് വ്യോമഗതാഗതം നിലച്ചപ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് സൗജന്യമായും സൗജന്യ നിരക്കിലും ടിക്കറ്റുകള്‍ നല്‍കി രോഗികളും ഗര്‍ഭിണികളും അടങ്ങുന്ന പ്രവാസികള്‍ക്ക് അടിയന്തിരമായി നാട്ടിലെത്തുന്നതിന് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയതും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഘടനക്ക് ചെയ്യാന്‍ കഴിഞ്ഞത്.

കെ.പി.എഫ്. പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ജനറല്‍ സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറര്‍ സുജിത് സോമന്‍, പേട്രണ്‍മാരായ യു. കെ. ബാലന്‍, കെ.ടി.സലിം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ സവിനേഷ്, ജോയിന്റ് കണ്‍വീനര്‍ ശശി അക്കരാല്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജെറി ജോയ്, കെപി എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിതാ വിഭാഗം അംഗങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: 'Olympian Abdul Rahman Memorial' Football Tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented