ആവേശം വിതറി ഒഐസിസി കോഴിക്കോട് ഫെസ്റ്റ്


അശോക് കുമാര്‍  

ഒഐസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ 'കോഴിക്കോട് ഫെസ്റ്റ് 2022'

മനാമ : പ്രവാസലോകത്ത് ആവേശം വിതച്ച് ഒഐസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'കോഴിക്കോട് ഫെസ്റ്റ് 2022'. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് നടത്തിയ കോഴിക്കോട് ഫെസ്റ്റ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകരണങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തിരിച്ചു വരവ് ആണ് സൂചിപ്പിക്കുന്നത്. കേരളം ഭരിക്കുന്ന സി പി എം ന്റെ സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ വിമര്‍ശിക്കുന്നതിന് മുന്‍പ് സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ നിലപാട് മനസ്സിലാക്കണമായിരുന്നു. രാജ്യത്തെ വിഭജിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരേ രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വേണ്ടി, അരക്ഷിതാവസ്ഥയില്‍ കഴിയുന്ന രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി, ജാതിയുടെ, മതത്തിന്റെ, ഭക്ഷണത്തിന്റെ, ഭാഷയുടെ, വസ്ത്രത്തിന്റെ, പ്രാദേശികതയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണാധികാരികളുടെ നയങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ ആണ് രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്ര നടത്തുന്നത്. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം രാജ്യത്ത് നടപ്പിലാക്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടി സിദ്ധിഖ് അഭിപ്രായപ്പെട്ടു.ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ സി ഷമീം അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയമോഹന്‍, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈത്താരത്ത്, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ഒഐസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ബിജുബാല്‍ സി കെ, ജനറല്‍ കണ്‍വീനര്‍ സുമേഷ് ആനേരി, പ്രദീപ് മേപ്പയൂര്‍, ജാലിസ് കെ. കെ എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ നേതാക്കള്‍ ആയ സുരേഷ് മണ്ടോടി, രഞ്ജന്‍ കേച്ചേരി, രവി പേരാമ്പ്ര, ശ്രീജിത്ത് പാനായി, ഗിരീഷ് കാളിയത്ത്, രജിത് മൊട്ടപ്പാറ, പ്രദീപ് മൂടാടി, ചന്ദ്രന്‍ വളയം, അനില്‍ കൊടുവള്ളി, നൗഷാദ് കുരുടിവീട്, ബാലകൃഷ്ണന്‍ മുയിപ്പോത്ത്, മുനീര്‍ നോച്ചാട്, മുബീഷ് കൊക്കല്ലൂര്‍, സുബിനാഷ് കിട്ടു, പ്രബുല്‍ദാസ്, ജോണി താമരശ്ശേരി, വിന്‍സെന്റ് കക്കയം, റാഷിക് നന്മണ്ട, വാജിത് കൂരിക്കണ്ടി, സാഹിര്‍ പേരാമ്പ്ര, അഷ്റഫ് കോഴിക്കോട്, തുളസിദാസ്, ഷാജി പി പി, സുരേഷ് മേപ്പയൂര്‍, തെസ്തക്കീര്‍ കോഴിക്കോട്, ആലികൊയ പുനത്തില്‍, സൂര്യ രജിത്, സന്ധ്യ രഞ്ജന്‍, സുകന്യ ശ്രീജിത്ത്, അജിത ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. സീ ടി വി യുടെ റിയാലിറ്റി ഷോ ആയിരുന്ന സരിഗമപ യിലൂടെ പ്രശസ്തരായ അക്ബര്‍ഖാന്‍, കീര്‍ത്തന എസ് കെ എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും, ബഹ്റൈനിലെ കലാകാരന്മര്‍ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, കോല്‍കളി, നാടന്‍ പാട്ട് എന്നിവയും പരിപാടിക്ക് മികവേകി.

Content Highlights: oicc bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented