.
മനാമ: രാഷ്ട്രശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന് നല്‍കിയ സംഭാവനകളെ മറക്കുകയും, പുതിയ തലമുറകള്‍ ആ നന്മകള്‍ മനസ്സിലാക്കരുത് എന്നുമാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഒഐസിസി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒഐസിസി ഓഫീസില്‍ നടത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അമ്പതിയൊമ്പതാമത് ചരമ വാര്‍ഷിക ദിന അനുസ്മരണത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു.
ഒഐസിസി അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ബഹ്‌റിന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്, ഷിബു ബഷീര്‍, ഷാജി ജോര്‍ജ്, വിനോദ് ഡാനിയേല്‍, ജെനു കല്ലുംപുറത്ത്, വിനു ജേക്കബ്, റെജി ചെറിയാന്‍, മോന്‍സി ബാബു, സിബി അടൂര്‍, ഷാബു ലൂക്കോസ്, ബിനു ചാക്കോ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Content Highlights: oicc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..