.
മനാമ: നമ്മുടെ രാജ്യത്ത് വെറുപ്പിന്റെ ശക്തികള്‍ അധികാരം കൈയാളുമ്പോള്‍ സമാധാനം കാംക്ഷിക്കുന്ന ജനതക്ക് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും, അതിന്റെ പ്രചാരകരായി മാറുക എന്നത് മാത്രമാണ് രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ഉള്ള bഴിയെന്ന് ഒഐസിസി ദേശീയ കമ്മിറ്റി നടത്തിയ മഹാത്മാ ഗാന്ധിയുടെ എഴുപത്തഞ്ചാമത് രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തില്‍ ഇന്ന് കാണുന്ന വെറുപ്പിന്റെ രാഷ്ട്രീയം തുടച്ചുമാറ്റുവാനും, സമാധാനം സ്ഥാപിക്കുവാനും, മതേതരത്വം നിലനിര്‍ത്താനുമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. നൂറ്റിയമ്പത് ദിവസം ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്നും, പട്ടണങ്ങളില്‍ നിന്നും സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്ന് ലഭിച്ച സ്‌നേഹവും, കരുതലുമാണ് ഭാരത് ജോഡോ യാത്രയുടെ വിജയം. രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഭരണാധികാരികള്‍ക്ക് മനസ്സിലാകുന്നില്ല എന്നും സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍, ഗഫൂര്‍ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ പ്രസിഡന്റ്മാരായ ചെമ്പന്‍ ജലാല്‍, ജി ശങ്കരപിള്ള, നസിം തൊടിയൂര്‍, ഷിബു എബ്രഹാം, ഫിറോസ് അറഫ, ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ കെ.സി ഷമീം, ഷാജി പൊഴിയൂര്‍, ചന്ദ്രന്‍ വളയം, ബിജുപാല്‍ സി. കെ, സിണ്‍സണ്‍ പുലിക്കോട്ടില്‍ സുനില്‍ ചെറിയാന്‍, അബുബക്കര്‍ വെളിയംകോട്, ജോണ്‍സന്‍. ടി. ജോണ്‍, അഷ്റഫ് കോഴിക്കോട്, കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, റോയ് മാത്യു, ജോജി കൊട്ടിയം, ബ്രൈറ്റ് രാജന്‍, സുനിത നിസാര്‍, ഷേര്‍ലി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: OICC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..