യു.പി.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
മനാമ: ഇൻഡ്യൻ സ്കൂൾ ഇത്രയേറെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയത് നിലവിൽ രക്ഷിതാക്കളല്ലാത്ത ഭരണകർത്താക്കളുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് യു.പി.പി. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞിട്ടും അതിൻറെ ആനുകൂല്ല്യവും പറഞ്ഞ് ഭരണത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. തങ്ങളുടെ കുട്ടികൾ സ്കൂളിൽ പഠിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണോ പൊതു പരിക്ഷയ്ക്ക് മറ്റുള്ള സ്കൂളിൽ എത്തിചേരേണ്ട കുട്ടികൾക്ക് നേരത്തെ ബന്ധപ്പെട്ടവർക്ക് അറിവുണ്ടായിട്ടും യാത്രാ സൗകര്യം നിഷേധിച്ചത്. ഈ ഒരാവശ്യത്തിനായി മാത്രം സാധാരണക്കാരായ ഓരോ രക്ഷിതാവും അൻപതോ അറുപതോ ദിനാർ മുടക്കാൻ നിർബന്ധിതരാകുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സ്കൂളിലെ ഏതൊരു കുട്ടിയും വിദ്യാഭ്യാസത്തിന് വേണ്ടി ട്യൂഷനെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.
2015 മുതൽ 2023 വരെ ഫീസ് കൂട്ടി പിരിച്ചെടുത്ത ലക്ഷകണക്കിന് ദിനാറുകൾ സ്കൂളിൽ ഒരു നിർമാണപ്രവർത്തനവും നടക്കാത്ത സാഹചര്യത്തിൽ എന്തിന് വേണ്ടി ചെലവഴിച്ചെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വാർഷിക ജനറൽ ബോഡിയിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്കും വാക്കുകൾക്കും വില കൽപ്പിക്കാതെ ഓഡിറ്റ് ചെയ്ത ഫിനാൻഷ്യൽ റിപ്പോർട്ടിൽ രക്ഷിതാക്കൾക്ക് തുറന്ന ചർച്ചയ്ക്ക് പാലും സമയം അനുവദിക്കാതെ കമ്മറ്റിയംഗങ്ങൾ തന്നെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും കൈയ്യടിച്ച് പാസ്സാക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്. കോവിഡ് കാലഘട്ടം കഴിഞ്ഞിട്ടും ആ ആനുകൂല്ല്യത്തിൻറെ പേരിൽ രക്ഷിതാക്കളല്ലാത്തവർ രക്ഷിതാക്കളായവരെയും അവരുടെ സ്കൂളിനേയും ഏകാധിപതിയെ പോലെ എക്കാലവും ഭരിക്കണം എന്നാഗ്രഹിക്കുന്നതിൽ എന്ത് ജനാധിപത്യ മര്യാദയാണുള്ളത്. കഴിഞ്ഞ ഫെയർ നടത്തിപ്പുകളിലും ടിക്കറ്റുകളിലെ ക്രമക്കേടുകളിലും പൊതു സമൂഹത്തിനുണ്ടായ ആശയകുഴപ്പം മാറ്റാനുള്ള ശ്രമം ഇത് വരെ ഈ കാവൽ ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശരിയായ സമയത്ത് വാർഷിക ജനറൽ ബോഡി പോലും നടത്താതിരിക്കുന്നത് അനർഹമായ സ്ഥാനത്തിരിക്കുന്നതിലെ ലജ്ജയും രക്ഷിതാക്കളാൽ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടുമാണെന്ന് പൊതു സമൂഹത്തിനറിയാമെന്ന കാര്യം ബന്ധപ്പെട്ടവർ വിസ്മരിക്കരുതെന്നും യു.പി.പി ഭാരവാഹികൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ യു.പി.പി ചെയർമാൻ എബ്രഹാം ജോൺ, ബിജു ജോർജ്, ഹരീഷ് നായർ, സുരേഷ് സുബ്രമണ്യം, ഫൈസൽ. എഫ്.എം, ജ്യോതിഷ് പണിക്കർ, ദീപക് മേനോൻ, ജോൺ ബോസ്കോ, അൻവർ ശരനാട്, ജോൺ തരകൻ, മോഹൻ നൂറനാട്, സെയ്ദ് ഹനീഫ് എന്നിവർ പങ്കെടുത്തു. മോനി ഒടിക്കണ്ടത്തിൽ, അനിൽ, ജോർജ് മാത്യു, അജി ജോർജ്, തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
Content Highlights: non-parents should quit Indian school boards says upp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..