.
മനാമ: തിരുവനന്തപുരം ജില്ല പ്രവാസികളുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ട്രിവാന്‍ഡ്രം (വി ഒ റ്റി) ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രോഗ്രാമായ 'റെവ്യുസ് 2022-202' ബി എം സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ശരത്ത് എഡ്‌വിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൗണ്ടര്‍ മെംബര്‍ ഷംനാദ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാന്‍ മുഖ്യാതിഥിയായി. ബി എം സി ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ഫ്രാന്‍സിസ് കൈതാരത്ത്, ബഹ്റൈന്‍ കിംസ് ഹോസ്പിറ്റല്‍ സി ഒ.ഒ താരിഖ് ഇല്യാസ്, നജീബ് എന്നിവര്‍ വിശിഷ്ട അതിഥികളായി. വി ഒ റ്റി പ്രസിഡന്റ് പ്രമോദ് മോഹന്‍, സാൂഹിക പ്രവര്‍ത്തകരായ അന്‍വര്‍ നിലമ്പൂര്‍, സുരേഷ് പുത്തന്‍വേലിയില്‍, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സാന്താ ക്ലോസും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള കരോള്‍ സംഘത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വരവേറ്റു. പ്രോഗ്രാമിന് മാറ്റു കൂട്ടാന്‍ നര്‍മ ബഹ്റൈന്‍ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. വി ഒ റ്റി യുടെ കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും നിറഞ്ഞ സദസ്സിന് മിഴിവേകി. പ്രോഗ്രാമിന് നൈനാ മുഹമ്മദ് ഷാഫിയും, വി ഒ റ്റി അംഗങ്ങളും, ലേഡീസ് വിങ്ങും നേതൃത്വം നല്‍കി. പ്രശോഭ് എസ് വി, രാഗി വിഷ്ണു അവതാരകര്‍ ആയിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ വിഷ്ണു മോഹന്‍ നന്ദി പറഞ്ഞു.
Content Highlights: newyear, christhmas program
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..