അഹ്ലൻ റമദാൻ പോസ്റ്റർ പ്രകാശനം ഹബീബ് റഹ്മാന് നൽകി അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു
മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്ദീൻ ആദ്യമായി ബഹ്റൈനിലെത്തുന്നു. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച് 17ന് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് സുബൈർ ഹുദവിക്ക് പ്രൊഫ. ഖാദർ മൊയ്ദീൻ സമ്മാനിക്കും. ജില്ലാ കമ്മിറ്റി വർഷങ്ങളായി നടത്തി വരുന്ന അഹ്ലൻ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഖുർതുബ ഫൗണ്ടേഷൻ മേധാവി കൂടിയായ സുബൈർ ഹുദവി അവാർഡിനർഹനായത്. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈർ പങ്കെടുക്കും.
ആദ്യമായി ബഹ്റൈനിലെത്തുന്ന അഖിലേന്ത്യാ അധ്യക്ഷന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് കെ.എം.സി.സി. പ്രവർത്തകർ. അതിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്വാഗതസംഘം ഭാരവാഹികളായി ഹബീബ് റഹ്മാൻ, (മുഖ്യ രക്ഷാധികാരി), അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, എസ് വി ജലീൽ, കെ പി മുസ്തഫ, എ പി ഫൈസൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ടിപ്ടോപ്പ് ഉസ്മാൻ, കെ.യു. ലത്തീഫ്, ഒ.കെ. കാസിം, അസ്ലം വടകര, ഷാജഹാൻ പരപ്പൻ പൊയിൽ, ശരീഫ് വില്യാപ്പള്ളി, കെ കെ സി മുനീർ, എം എ റഹ്മാൻ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫീക്ക് നാദാപുരം, കളത്തിൽ മുസ്തഫ, ടി പി നൗഷാദ്, സവാദ് കുരുട്ടി, അഷ്റഫ് സ്കൈ (രക്ഷാധികാരികൾ), ഫൈസൽ കോട്ടപ്പള്ളി, (ചെയർമാൻ), നാസർ ഹാജി പുളിയാവ്, (വർക്കിംഗ് ചെയർമാൻ), അഷ്റഫ് അഴിയൂർ (ജനറൽ കൺവീനർ) സുഹൈൽ മേലടി (ട്രഷറർ), ഇസ്ഹാക്ക് വില്യാപ്പള്ളി (ചീഫ് കോഡിനേറ്റർ), മുഹമ്മദ് ഷാഫി, മുനീർ ഒഞ്ചിയം (കോഡിനേറ്റർമാർ), ഫൈസൽ കണ്ടിത്താഴ, അഷ്റഫ് നരിക്കോടൻ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, റസാഖ് ആയഞ്ചേരി, മൻസൂർ പി വി, അഷ്റഫ് കാട്ടിൽ പിടിക, അഷ്കർ വടകര, നസീം പേരാമ്പ്ര, അഷ്റഫ് നാദാപുരം, മൻസൂർ കൊടുവള്ളി, അബ്ദുസ്സലാം ബാലുശ്ശേരി, (വൈസ് ചെയർമാൻ), ഷാഹിർ ബാലുശ്ശേരി, ആർ.ടി. ഫൈസൽ, നൗഷാദ് വാണിമേൽ, ഫൈസൽ കൊയിലാണ്ടി, സിനാൻ കൊടുവള്ളി, റസാഖ് കായണ്ണ, റഷീദ് വാല്യക്കോട്, അസീസ് പേരാമ്പ്ര, അബ്ദുൽ ഖാദർ പുതുപ്പണം, ലത്തീഫ് വരിക്കോളി എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.
Content Highlights: muslim league all india president qader moideen in bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..