മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം: ബഹ്റൈന്‍ പ്രചാരണത്തിന് തുടക്കമായി


അശോക് കുമാര്‍  

മുജാഹിദ് പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂരിനൊപ്പം വാർത്താസമ്മേളനത്തിൽ

മനാമ: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താമത് സംസ്ഥാന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനില്‍ തുടക്കമായി. 'നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം നടക്കുന്നത്. പ്രചാരണ ഉദ്ഘാടനം ഡിസംബര്‍ 8 വ്യാഴാഴ്ച രാത്രി മനാമ കെ.എം.സി.സി ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി പ്രമേയം വിശദീകരിച്ചു. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മതനേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സൗഹൃദ സംഗമം സഖയ്യ റസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മതവും മതവിശ്വാസവും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും മതത്തിന്റെ പേരില്‍ സംഘര്‍ഷവും ശത്രുതയും സൃഷ്ടിക്കാന്‍ പലരും ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഈ പ്രമേയത്തിലൂടെ ഐക്യത്തിന്റെയും ഒരുമയുടെയും ശക്തമായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആത്മീയതയുടെ മറവില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും ജീര്‍ണ്ണതകളില്‍ നിന്നും മോചിതരാവണമെങ്കില്‍ വിശ്വാസികള്‍ നിര്‍ഭയരായിരിക്കേണ്ടതുണ്ട്. ചൂഷണ മുക്തമായ മതസമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. അഭിമാനപൂര്‍വ്വം നാം എടുത്തു പറഞ്ഞിരുന്ന നമ്മുടെ നാടിന്റെ മതേതരത്വം തകര്‍ക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനും വര്‍ഗീയ തീവ്രവാദ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അന്തസ്സും പൈതൃകവും തകര്‍ക്കുന്നതോടൊപ്പം സമാധാനപൂര്‍ണമായ ജീവിതത്തെ കൂടിയാണ് ഇത്തരം ശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഒരിക്കലും ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ ആവില്ല. ഈയൊരു സാഹചര്യത്തിലാണ് 'നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയം സമ്മേളനം ചര്‍ച്ചക്കെടുക്കുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു

പത്താമത് സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം എന്നിവയ്ക്ക് പുറമേ ആദര്‍ശ സമ്മേളനം, വിദ്യാര്‍ത്ഥി യുവജന സമ്മേളനം, വനിതാ സമ്മേളനം, ലഹരി വിരുദ്ധ സമ്മേളനം, ഭിന്നശേഷി സമ്മേളനം, മതസൗഹാര്‍ദ സമ്മേളനം തുടങ്ങി വ്യത്യസ്തമായ നിരവധി സമ്മേളനങ്ങള്‍ നടക്കും. മുന്നൂറോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് സംഘാടകര്‍ പറഞ്ഞു. ലോകപ്രശസ്ത പണ്ഡിതന്മാരും ഇന്ത്യയിലെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ മാധ്യമ മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും

പത്ര സമ്മേളനത്തില്‍ കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ആക്റ്റിംഗ് പ്രസിഡന്റ് മൂസ സുല്ലമി, ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി, അഡൈ്വസര്‍ അബ്ദുല്‍ മജീദ് തെരുവത്ത് (കുറ്റ്യാടി) നൗഷാദ് പിപി (സ്‌കൈ) എന്നിവര്‍ പങ്കെടുത്തു.

Content Highlights: mujahid state convene


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented