മത്സരത്തിലെ വിജയികളായ ഫാസില ടീച്ചർ, ജിക്കി, ഷിജി ഗോപിനാഥ്
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്ററിന്റെ വനിതാ വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാതൃദിനത്തോടനുബന്ധിച്ച് 'എന്റെ അമ്മ' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്. ഫാസില ടീച്ചര്‍ ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബഹ്റൈനിലെ മലയാളികളില്‍ നിന്ന് പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുത്തക്കവിധം നടത്തിയ ഈ മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ വനിതാ വിഭാഗം ഏരിയ കണ്‍വീനര്‍മാരായ റജീന രാജേഷ്, ഷമീല ഫൈസല്‍, ദീപ സതീശന്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
Content Highlights: Mother's Day: Essay Contest Winners Announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..